സം​ഗീതനിശ അനുമതിയില്ലാതെയെന്ന് പോലീസ്; വാക്കാൽ വിവരം അറിയിച്ചിരുന്നുവെന്ന് വിസി; തിക്കും തിരക്കും മാത്രമല്ല, കുത്തനെയുള്ള സ്റ്റെപ്പും വില്ലനായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സം​ഗീതനിശ അനുമതിയില്ലാതെയെന്ന് പോലീസ്; വാക്കാൽ വിവരം അറിയിച്ചിരുന്നുവെന്ന് വിസി; തിക്കും തിരക്കും മാത്രമല്ല, കുത്തനെയുള്ള സ്റ്റെപ്പും വില്ലനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 12:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബോളിവുഡ് ​ഗായിക നികിത ​ഗാന്ധി നയിക്കുന്ന സം​ഗീതനിശയ്‌ക്ക് കുസാറ്റ് അധികൃതർ പോലീസിൽ നിന്ന് അനുമതി തേടിയിരുന്നില്ലെന്ന് ജില്ലാ പോലീസ് കമ്മീഷണർ പി.കെ സുദർശൻ. രേഖാമൂലം അറിയിപ്പ് നൽകിയിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി.

എന്നാൽ സം​ഗീതനിശ സംബന്ധിച്ച വിവരം പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വിസി പി.ജി ശങ്കരന്റെ വിശദീകരണം. ആറ് പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു. ഇതിന് മുൻപും സമാന രീതിയിലാണ് പരിപാടികൾ നടത്തിയിരുന്നത്. അദ്ധ്യാപകർ നിക്കാലെയാണ് മറ്റുള്ളവർ ഓഡിറ്റോറിയത്തിലേക്ക് തള്ളി കയറിയത്.

പരിപാടി കാണാനുള്ള ആകാംക്ഷയിലാണ് ആളുകൾ ഓടിവന്നത്. പെട്ടെന്നാണ് അകത്ത് കയറാൻ തള്ളൽ ഉണ്ടായതെന്നാണ് വിസി പറഞ്ഞത്. പ്രോ​ഗ്രാമിന്റെ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

പരിപാടി തുടങ്ങാന്‍ അൽപം വൈകിയിരുന്നു. ഇത് കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാക്കി. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും ഡോ. പിജി ശങ്കരന്‍ പറഞ്ഞു. ദുരന്തം ഉണ്ടായത് ഒരു ഗേറ്റ് മാത്രമേ ഉള്ളായിരുന്നു എന്നതുകൊണ്ടല്ല. സ്റ്റെപ്പിന്റെ പ്രശ്നവും അപകടം ഉണ്ടാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ അകത്തേക്ക് കയറിയതാകാം അപകട കാരണമെന്ന് കുസാറ്റ് സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർ ബേബി ചൂണ്ടിക്കാട്ടി. 2000 ത്തോളം ആളുകളെ ഉൾക്കൊള്ളിക്കാനാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും തള്ളിക്കയറിയത് വലിയ തിരക്കിന് കാരണമായി. മഴ പെയ്തതിനാൽ പെട്ടെന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: PolicecusatCusat VC
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies