കുസാറ്റ് അപകടം; "മനുഷ്യനിർമ്മിത ദുരന്തം, കടുത്ത അമർഷം രേഖപ്പെടുത്തുന്നു"
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുസാറ്റ് അപകടം; “മനുഷ്യനിർമ്മിത ദുരന്തം, കടുത്ത അമർഷം രേഖപ്പെടുത്തുന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 03:07 pm IST
FacebookTwitterWhatsAppTelegram

കുത്താട്ടുകുളം: കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ നടന്ന അപകടം മനുഷ്യനിർമ്മിത ദുരന്തമാണെന്ന് വികാരി ഏലിയാസ് ജോൺ മണ്ണാത്തിക്കുളം. വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക വികാരിയാണ് ഏലിയാസ്. ദുരന്തത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ച അതുൽ തമ്പിയുടെ വീട്ടിൽ ശുശ്രൂഷ പ്രാർത്ഥനയ്‌ക്കിടെയാണ് വികാരിയുടെ പ്രതികരണം. അതുൽ തമ്പിയുടെ സംസ്കാര ചടങ്ങുകൾ കുത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ പുരോഗമിക്കുകയാണ്.

കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനബാഹുല്യം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണ് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയത്. വിവിധ പരിപാടികൾ നടത്തുന്നതിനായി അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങൾ നിലവിലുണ്ട്. ഇവ പരിഷ്കരിച്ച് അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടം കളമശ്ശേരിയിലുണ്ടായത്. ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടന്ന ടെക്ഫെസ്റ്റിന്റെ സമാപന ദിനമായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. ബോളിവുഡ് ഗായിക നികിത നേതൃത്വം നൽകുന്ന സംഗീതനിശയ്‌ക്ക് മുന്നോടിയായി സംഭവിച്ച തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കുകയായിരുന്നു. ഇതിൽ മൂന്ന് പേർ കുസാറ്റിലെ വിദ്യാർത്ഥികളാണ്. മറ്റൊരാൾ സുഹൃത്തിനൊപ്പം ഗാനമേള കാണാനെത്തിയ യുവാവായിരുന്നു. നാല് പേരും ശ്വാസംമുട്ടിയായിരുന്നു മരിച്ചത്. അതേസമയം സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഗാനമേള സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags: cusatStampedeCusat accidenttech fest
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies