തിരുവനന്തപുരം: ഡിസംബർ മാസത്തിലും വൈദ്യുതി സർചാജ് കുറയ്ക്കാതെ സംസ്ഥാന സർക്കാർ. അടുത്ത മാസവും സർചാർജ് 19 പൈസയായി തന്നെ തുടരുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച ഒൻപത് പൈസ ഈടാക്കുന്നതിന് പുറമെ കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
ഒക്ടോബർ വരെ പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിലുണ്ടായ അധികച്ചെലവാണ് അടുത്ത മാസം ജനങ്ങളിൽ നിന്നും ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവായി വന്നിരിക്കുന്നത്. വൈദ്യുത നിരക്ക് കൂട്ടിയതിനു പുറമെയാണ് ഇപ്പോൾ സർചാർജും അധികമായി ഈടാക്കുന്നത്.