'ഖുറാനേക്കാൾ മഹത്തായ ഗ്രന്ഥം ലോകത്ത് വേറെയില്ല; എൻസിഇആർടി സിലബസിൽ ഉൾപ്പെടുത്തേണ്ടത് രാമായണമോ മഹാഭാരതമോ അല്ല; അത് ഖുറാനായിരിക്കണം'; ഷഫീഖുർ റഹ്മാൻ ബാർഖ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഖുറാനേക്കാൾ മഹത്തായ ഗ്രന്ഥം ലോകത്ത് വേറെയില്ല; എൻസിഇആർടി സിലബസിൽ ഉൾപ്പെടുത്തേണ്ടത് രാമായണമോ മഹാഭാരതമോ അല്ല; അത് ഖുറാനായിരിക്കണം’; ഷഫീഖുർ റഹ്മാൻ ബാർഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 11:26 am IST
Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി: എൻസിഇആർടി പുസ്തകങ്ങളിൽ ഖുറാൻ ഉൾപ്പെടുത്തണമെന്ന് സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ്. രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത ഷഫീഖുർ റഹ്മാൻ ഖുറാനെക്കാൾ മഹത്തായ ഗ്രന്ഥം ലോകത്ത് ഇല്ലെന്നും അതിനാൽ സിലബസിൽ ഉൾപ്പെടുത്തണമെന്നും വാദിച്ചു.

‘എൻസിഇആർടി സിലബസിൽ മതഗ്രന്ഥങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അത് ഖുറാനായിരിക്കണം, രാമായണമോ മഹാഭാരതമോ അല്ല, കാരണം ഖുറാനേക്കാൾ മഹത്തായ ഗ്രന്ഥം ലോകത്ത് വേറെയില്ല. പുസ്തകം എഴുതിയത് ഞങ്ങളോ രാജ്യത്തെ ജനങ്ങളോ അല്ല, അള്ളാഹുവാണ്. അതിനാൽ ഇത് എൻസിഇആർടിയിൽ ഉൾപ്പെടുത്തണം’ ഷഫീഖുർ റഹ്മാൻ ബാർബ് പറഞ്ഞു

സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തിന് മേൽനോട്ടം വഹിക്കാൻ കഴിഞ്ഞ വർഷം എൻസിഇആർടി ഏഴംഗ സമിതിയെ നിയോ​ഗിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന് അനുസൃതമായിയാണ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. സി ഐ ഐസക്ക് അദ്ധ്യക്ഷനായ ഉന്നതതല സമിതി രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്ന് എൻസിആർടി വിശദീകരിച്ചിരുന്നു.

ഇത് ആദ്യമായല്ല എസ്പി എംപി ഷഫീഖുർ റഹ്മാൻ ബാർഖ് തന്റെ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടുന്നത്. ഒക്ടോബറിൽ , ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ , ഹമാസ് ഒരു ഭീകര സംഘടനയല്ലെന്ന് ബാർഖ് പറഞ്ഞിരുന്നു. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണെന്ന് ഹമാസെന്നും അതിനാൽ പലസ്തീൻ ഭീകര സംഘടനയെ പിന്തുണയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

2022 ഒക്ടോബറിൽ, ഷഫീഖുർ റഹ്മാൻ ബാർഖിന്റെ സ്ത്രീവിരുദ്ധ പരാമർശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. സ്ത്രീകളെ പൊതുസ്ഥലത്ത് ബുർഖയില്ലാതെ നടക്കാൻ അനുവദിക്കുന്നത് പുരുഷന്മാരിൽ വന്യതയും കാമാസക്തിയും വർദ്ധിപ്പിക്കുമെന്ന് പ്രസം​ഗിച്ചിരുന്നു. വന്ദേമാതരം ആലപിക്കുന്നത് ഇസ്‌ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചിരുന്നു. താലിബാനെ അഭിനന്ദിച്ചതിനും തീവ്ര ഇസ്ലാമിക സംഘടനയെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുമായി താരതമ്യപ്പെടുത്തിയതിനും സമാജ്‌വാദി പാർട്ടി നേതാവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധവുമായി ബന്ധപ്പെട്ട് ആക്രമങ്ങൾ അഴിച്ചു വിട്ടതിനും ഷഫീഖുർ റഹ്മാൻ ബാർഖിനെതിരെ കേസെടുത്തിരുന്നു.

Tags: Samajvad partyShafeeqoor BarabNCRT Syllabus
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies