ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 06:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന്  കരുത്തേകുന്ന രണ്ട് പ്രധാന ദേശീയപാത പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ആകെ 14,114.81 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളിൽ ഡൽഹിയിലെ ദ്വാരക എക്സ്പ്രസ് വേയെ വസന്ത് കുഞ്ചുമായി ബന്ധിപ്പിക്കുന്ന ആറുവരി തുരങ്കപാതയും ഉത്തർപ്രദേശിലെ കാൺപൂർ–കബ്രായ് ദേശീയപാത വികസന പദ്ധതിയും ഉൾപ്പെടുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചത്.

ഡൽഹിയിൽ എൻ.എച്ച്.-148 എഇയുടെ ഭാഗമായി നിർമിക്കുന്ന 8.1 കിലോമീറ്റർ നീളമുള്ള ആറുവരി തുരങ്കപാതയ്‌ക്ക് 6,969.67 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ദ്വാരക എക്സ്പ്രസ് വേ, അർബൻ എക്സ്റ്റൻഷൻ റോഡ്-II എന്നിവയെ നെൽസൺ മണ്ടേല മാർഗുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. പാത യാഥാർത്ഥ്യമാകുന്നതോടെ ഗുരുഗ്രാം, ഐ.ജി.ഐ. വിമാനത്താവളം, പടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തെക്കൻ ഡൽഹിയിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാകും.

ഇതിനൊപ്പം ഉത്തർപ്രദേശിലെ 117.7 കിലോമീറ്റർ ദൈർഘ്യമുള്ള കാൺപൂർ–കബ്രായ് ദേശീയപാത (എൻ.എച്ച്.-34) ആറുവരി പാതയായി വികസിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. 7,145.14 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി ബുണ്ടേൽഖണ്ഡ് മേഖലയിലേക്കുള്ള ചരക്കുനീക്കവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുമെന്നും വ്യവസായ-സാമ്പത്തിക വളർച്ചയ്‌ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ദേശീയപാത ശൃംഖല കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്‌ക്കുക, യാത്രാസമയം ലാഭിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഈ രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ ഡൽഹി-എൻ.സി.ആറിലെയും ഉത്തർപ്രദേശിലെയും റോഡ് ഗതാഗതത്തിന് വലിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ

Tags: national highway
ShareTweetSendShare

More News from this section

കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി; വാരാണസിയിൽ റോഡ് കയ്യേറി നിർമിച്ച പള്ളിയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി, പരിസരത്ത് കനത്ത സുരക്ഷ

‘15 എംഎൽഎമാരുടെ രാജിക്ക് നീക്കം? ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി വാഗ്ദാനം’; തമിഴ്നാട്ടിൽ മൂന്നുപേർ പിടിയിൽ

മദ്രസകളിലും എൻസിഇആർടി സിലബസ്; ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് റദ്ദാക്കി; പൊതുവിദ്യാഭ്യാസ നിയമങ്ങൾ പ്രാബല്യത്തിൽ; ചരിത്രപരമായ വിദ്യാഭ്യാസ പരിഷ്‌കാരവുമായി സർക്കാർ

ഗോവധത്തിന് സമ്പൂർണ വിലക്ക്: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ഗ്രൂപ്പ് ഓഫ് ഇസ്ലാമിക് മെമ്പേഴ്സ് എന്ന പേരിൽ സമൂഹമാധ്യമ കൂട്ടായ്മ; നടന്നത് ഐഎസ് പ്രചരണം; 19കാരൻ യു.എ.പി.എ പ്രകാരം അറസ്റ്റിൽ; പാക് ബന്ധവും പരിശോധിക്കും

‘സാങ്കേതികവിദ്യ അധിഷ്ഠിത സേനയാണ് ലക്ഷ്യം’; ചുമതലയേറ്റ ഉടന്‍ മുന്‍ഗണനകള്‍ വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ ധീരജ് സേത്ത്

Latest News

ഓട്ടോ ഓടിച്ച് ഉപജീവനം; പത്ത് സെൻറ് ഭൂമി സേവാഭാരതിക്ക് ദാനം നൽകി രാധേട്ടൻ; ഇവിടെ ഉയരുക രണ്ട് ഭവനങ്ങൾ; ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ദൈവീക പ്രവൃത്തി

‘ചെന്നിത്തലയുടെ വസതിയിലെ കടകംപള്ളി സന്ദർശനം സംശയാസ്പദം’; ആരോപണവുമായി ബിജെപി

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥർക്കും പരുക്ക്

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies