ഇളംവെയിൽ കൊണ്ടാൽ വിറ്റമിൻ ഡി കിട്ടണമെന്നില്ല; പിന്നെ എപ്പോഴാണ് വെയിൽ കൊള്ളേണ്ടത്; തെറ്റിദ്ധാരണ അകറ്റാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇളംവെയിൽ കൊണ്ടാൽ വിറ്റമിൻ ഡി കിട്ടണമെന്നില്ല; പിന്നെ എപ്പോഴാണ് വെയിൽ കൊള്ളേണ്ടത്; തെറ്റിദ്ധാരണ അകറ്റാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 05:45 pm IST
Facebook
Twitter
WhatsAppTelegram

വെയിലേറ്റാൽ വിറ്റമിൻ ഡി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതുകേട്ട് വെയിലത്ത് നിൽക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..

സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് വേണ്ട വിറ്റമിൻ ഡി ധാരാളം ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതേറ്റുപിടിച്ച് പലരും ഇളംവെയിൽ കായാൻ രാവിലെ പുറത്തിറങ്ങി നിൽക്കാറുമുണ്ട്. എട്ട് മണിക്ക് മുമ്പുള്ള വെയിലാണ് ശരീരത്തിന് ആവശ്യമെന്നും ഇതിൽ നിന്നാണ് വിറ്റമിൻ ഡി ലഭിക്കുകയെന്നുമാണ് ചിലരുടെ വാദം. ഇതുകേട്ട് ഇളംവെയിൽ കൊണ്ടാൽ വിറ്റമിൻ ഡി ലഭിക്കില്ലെന്നതാണ് വാസ്തവമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

ശരീരത്തിന് അൽപം ചൂട് കിട്ടണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ രാവിലെയോ വൈകിട്ടോ ഇളംവെയിൽ കൊള്ളാവുന്നതാണ്. തണുത്തിരിക്കുന്ന ശരീരത്തിന് അൽപം ചൂട് ലഭിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം.. അതിന് വേണ്ടി മാത്രം ഈ രീതി പിന്തുടരാം. അതല്ലാതെ, രാവിലെയും വൈകിട്ടും ഇളംവെയിലത്ത് നിന്ന് വിറ്റമിൻ ഡി കരസ്ഥമാക്കാമെന്ന് കരുതേണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് സൂര്യപ്രകാശത്തിൽ നിന്ന് വിറ്റമിൻ ഡി ലഭ്യമാകണമെങ്കിൽ രാവിലെ 9 മണി മുതൽ ഉച്ചയ്‌ക്ക് 1 മണി വരെയുള്ള വെയിലാണ് കൊള്ളേണ്ടത്. മലമ്പ്രദേശത്താണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ രാവിലെ 8-9 മണിക്കിടയിലുള്ള സൂര്യപ്രകാശം കൊണ്ടാൽ മതിയാകും. കാരണം അത്തരം മേഖലകളിൽ രാവിലെ തന്നെ ശക്തമായ വെയിൽ ലഭിക്കുന്നു എന്നതുകൊണ്ടാണിത്. എന്നാൽ നിങ്ങൾ താമസിക്കുന്ന സ്ഥലം താരതമ്യേന വെയിൽ കുറവ് ലഭിക്കുന്ന തണുത്ത പ്രദേശമാണെങ്കിൽ ഉച്ചയ്‌ക്ക് ശേഷമുള്ള വെയിലാണ് ശരീരത്തിന് ലഭിക്കേണ്ടത്.

ആഴ്ചയിൽ 4-5 തവണയെങ്കിലും സൂര്യപ്രകാശം നേരിട്ട് ദേഹത്ത് കൊള്ളേണ്ടതുണ്ട് ദിവസവും 10-15 മിനിറ്റ് സമയമെങ്കിലും സൂര്യന്റെ പ്രകാശം ശരീരത്തിന് ലഭിക്കണം. വെയിലിന്റെ കാഠിന്യം കുറവാണെങ്കിൽ മാത്രമേ അതിൽ കൂടുതൽ നേരം സൂര്യപ്രകാശം കൊള്ളേണ്ടതുള്ളൂ.

കൂടുതൽ വെയിൽ കൊണ്ടാൽ അത് ചർമ്മത്തിന് പ്രശ്‌നമുണ്ടാക്കുമെന്ന കാര്യം മറക്കരുത്. നേരിട്ട് വെയിലേൽക്കുമ്പോൾ ശരീരത്തിലെ താപനില വർദ്ധിക്കുകയും പലപ്പോഴും ഇത് സൂര്യാഘാതം ഉണ്ടാകുന്നതിലേക്ക് വഴിവയ്‌ക്കുകയും ചെയ്യും. അമിത സൂര്യപ്രകാശം ശരീരത്തിന് ലഭിച്ചാൽ സ്‌കിൻ കാൻസർ പിടിപെടാനുള്ള സാധ്യതയും ചെറുതല്ല. അതിനാൽ നിങ്ങൾ ജീവിക്കുന്ന പരിതസ്ഥിതിക്ക് അനുയോജ്യമായ വിധത്തിൽ ദിവസവും വെയിൽ കൊള്ളാനാണ് ശ്രമിക്കേണ്ടതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Tags: SUBVitamin DSUNLIGHT
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies