മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ 21-കാരന് 40 വർഷം കഠിന തടവും 40,000 രൂപ പിഴയും. 13-കാരിയെ പീഡിപ്പിച്ച അനലിനെയാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ശിക്ഷിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി 20 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് കൂടി അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിൽ ഗൃഹപ്രവേശന ചടങ്ങിനായി പോയ കുട്ടിയെ പുലർച്ചെ കിടപ്പുമുറിയിൽ വച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് 50 രൂപയും നൽകിയതായും പരാതിയിൽ പറയുന്നു.