മലയാള സീരിയലിൽ ഒരു മുസൽമാനോ മൊല്ലാക്കയോ ഇല്ല, മുഴുവൻ സവർണ മേധാവിത്വം; സീരിയലുകൾ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും: ​ഗായത്രി
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാള സീരിയലിൽ ഒരു മുസൽമാനോ മൊല്ലാക്കയോ ഇല്ല, മുഴുവൻ സവർണ മേധാവിത്വം; സീരിയലുകൾ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും: ​ഗായത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 12:07 pm IST
Facebook
Twitter
WhatsAppTelegram

ആറുമണി മുതലുള്ള സീരിയലുകളിൽ മുസ്ലീം കഥാപാത്രങ്ങളില്ലെന്ന് നടി ​ഗായത്രി. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നും ​ഗായത്രി പറഞ്ഞു. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടമുണ്ട്. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​ഗായത്രി കൂട്ടിച്ചേർത്തു. ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ഗായത്രിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലാണ് നടിയുടെ പരാമർശം.

‘ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ… ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീയുണ്ടോ.. ഒരു പള്ളീലച്ഛനുണ്ടോ… ഒരു മൊല്ലാക്കയുണ്ടോ… ഒരു ദളിതനുണ്ടോ, ഒരു സീരിയലിൽ സുന്ദരിയെന്ന് പേരിട്ട് ഒരു കറുത്ത മുത്തിനെ കൊണ്ട് വന്നിട്ടും അവളെ വെളുപ്പിച്ചാണ് കാണിക്കുന്നത്. അവളെ പൊട്ടിട്ട് വെളുപ്പിച്ച് ചന്ദനക്കുറിയിട്ട് പട്ടുസാരി ഉടുപ്പിച്ച് സവർണ മേധാവിത്വത്തിന്റെ വിധത്തിലാണ് പുറത്ത് അവതരിപ്പിക്കുന്നത്.

ഞാൻ അടക്കമുള്ളവർ അഭിനയിക്കുന്ന സീരിയലുകളിൽ, ഒരു ന്യൂന പക്ഷ കഥയുണ്ടോ.. മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ കഥയുണ്ടോ. ആറു മണി മുതൽ 10 മണി വരെയുള്ള ഏതെങ്കിലും സീരിയലുകളിൽ ഒരു മുസൽമാനുണ്ടോ, ക്രിസ്ത്യനുണ്ടോ,ഒരു ​ദളിതനുണ്ടോ.. ന​ഗ്നത മറയ്‌ക്കാൻ അവകാശം വേണമെന്ന് പറഞ്ഞു കൊണ്ട് മാറ് മുറിച്ച് കൊടുത്ത നങ്ങേലിയുടെ, അദ്ധ്വാനിക്കുന്ന ജനതയുടെ കൊയ്ത് അരിവാളിന്റെ പാട്ട് പാടുന്ന ഒരു പെണ്ണിനെ നമ്മുടെ ടിവിയിൽ കാണുന്നുണ്ടോ.. അവരാരും കാണാൻ കൊള്ളില്ലേ… നമ്മൾ എപ്പോഴും കരയുന്ന പേടിപ്പെടുത്തുന്ന ഭീതിപ്പെടുത്തുന്ന സീരിയലുകൾ കണ്ടാൽ മതിയെന്ന ഒരു ചട്ടകൂടുണ്ട്. ഒരു ട്രയാങ്കളാണ് ഇത് തീരുമാനിക്കുന്നത്.

ഈ ട്രയാങ്കളിൽ ഇന്ത്യയിൽ നിന്നുള്ള 126 പേരടങ്ങുന്ന ഒരു ​ഗ്രൂപ്പുണ്ട്. അവർക്ക് വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. 126 കോർപ്പറേറ്റുകൾക്ക് വേണ്ടി, ഇതിൽ ഒന്നോ രണ്ടോ മൂന്നോ.. കോർപ്പറേറ്റുകൾ തീരുമാനിക്കും. റിലയൻസ് തീരുമാനിക്കും അദാനി തീരുമാനിക്കും അബാനി തീരുമാനിക്കും വേണമെങ്കിൽ ടാറ്റയും തീരുമാനിക്കും. ഈ ട്രയാങ്കളിന്റെ മറ്റൊരു കോൺ അതായതത് ബേസ് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടം തീരുമാനിക്കും. ഇതിന്റെ ഇടയ്‌ക്കുള്ള ട്രയാങ്കളിൽ മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ കാണും. ഈ കോർപറേറ്റുകളാണ് ചാനലുകൾക്ക് കാശ് നൽകുന്നത്. ക്രോസ്മീഡ‍ിയ ഓണർഷിപ്പ്. രഹസ്യമാണ് ഇത്. ഈ രഹസ്യ ഓണർഷിപ്പിൽ ചാനലുകൾക്ക് കോർപറേറ്റുകൾ രഹസ്യമായി പണം നൽകും. ​

ഗവൺമെന്റാണ് ഇതിന് ​ഗ്യാരന്റി നൽകുന്നത്. ടിവിയിൽ എന്ത് കാണിക്കണമെന്ന് സെൻട്രൽ ബ്രോഡ്കാസ്റ്റിം​ഗ് മിനിസ്ട്രി ഓർഡർ ഇറക്കും. കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ടിവിയിൽ പരസ്യങ്ങളും പാട്ടുകളും സിനിമകളും സീരിയലുകളും കാണിക്കുകയും ചെയ്യും.

നമ്മുടെ നാട്ടിൽ കല്യാണത്തിന് മുമ്പ് ഹൽദി ഉണ്ടായിരുന്നോ… മെഹന്ദി ഉണ്ടോയിരുന്നോ, അത് മലബാർ സൈഡുകളിലുണ്ടായിരുന്നു… കല്യാണത്തിന് ചിലവഴിക്കുന്ന ഈ പണമെല്ലാം കോർപറേറ്റിലേക്കാണ് എത്തുന്നത്. മലയാള സീരിയലിൽ ഉടുക്കാൻ ഞാൻ എത്ര മഞ്ഞ സാരി വാങ്ങിയെന്ന് അറിയുമോ.. ഒരു സീരിയലിൽ ഉപയോ​ഗിച്ചത് മറ്റൊരു സീരിയലിൽ ഉപയോ​ഗിക്കരുത്. അതെല്ലാം വീട്ടിൽ വെറുതേ ഇരിക്കുകയാണ്. ആർക്കെങ്കിലും വേണമെങ്കിൽ തരാം. ഈ പൈസയെല്ലാം ഇറങ്ങുന്നത് മാർക്കറ്റിലേക്കാണ്. ഒരു സീരിയലിൽ അഭിനയിച്ചാൽ എനിക്ക് 7500 കിട്ടുമെങ്കിൽ 10000-ന്റെ സാരി വാങ്ങണം. ഇതെല്ലാം കോർപറേറ്റുകൾക്കാണ് പോകുന്നത്. ഇങ്ങനെയാണെങ്കിൽ ഞാൻ എവിടെ പോയി ജീവിക്കും.’- ​ഗായത്രി പറഞ്ഞു.

Tags: AMITSHApm modiactress gayathri
Share
Tweet
SendShare

More News from this section

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

ശബരിമല സ്വർണ കവർച്ച: പ്രശാന്തിനും അജികുമാറിനുമെതിരെ ശക്തമായ തെളിവുകൾ; പോറ്റിയുമായുള്ള ഫോൺ രേഖകൾ പുറത്ത്

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

Latest News

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies