ഇന്ത്യൻ പേസർ മുകേഷ് കുമാർ വിവാഹിതനായി. ഗോരഖ്പൂരിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുകളും ബന്ധുകളും മാത്രമാണ് പങ്കെടുത്തത്. ദിവ്യ സിംഗാണ് വധു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു മുകേഷ് കുമാറിന്റെയും ദിവ്യ സിംഗിന്റെയും വിവാഹ നിശ്ചയം നടന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ ടി-20 പരമ്പരയുടെ ഭാഗമാണ് താരം. എന്നാൽ വിവാഹത്തിനോട് അനുബന്ധിച്ച് താരത്തിന് കഴിഞ്ഞ മത്സരത്തിൽ നിന്നും ബിസിസിഐ അവധി നൽകിയിരുന്നു. റായ്പൂരിൽ നടക്കുന്ന നാലാം ടി20യിൽ മുകേഷ് ഇന്ത്യൻ ടീമിനൊപ്പം ചേരും.
ലോലിപോപ്പ് ലഗേലും എന്ന ഭോജ്പുരി ഗാനത്തിനൊപ്പം ദിവ്യയ്ക്കൊപ്പം താരം ചുവടുവയ്ക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നിരവധി സഹതാരങ്ങൾ നവദമ്പതികൾക്ക് സാമൂഹമാദ്ധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചു.