ഏഷ്യാ കപ്പിനായി ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ; പ്രതിസന്ധിയിലായ പിസിബിയെ കരകയറ്റാൻ എസിസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പിനായി ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ; പ്രതിസന്ധിയിലായ പിസിബിയെ കരകയറ്റാൻ എസിസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 06:48 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ടീമുകൾക്ക് ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ നൽകിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റിൽ പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടന്ന മത്സരത്തിനായി ടീമുകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ നൽകിയതിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോടാണ് പിസിബി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ടൂർണമെന്റിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ചതോടെയാണ് ലങ്കയും ടൂർണമെന്റിന് വേദിയായത്.

ഹൈബ്രിഡ് മോഡലിൽ മത്സരങ്ങൾ നടന്നതിനാൽ ടീമുകൾക്ക് പാകിസ്താനിലേക്കും ശ്രീലങ്കയിലേക്കും പോയിവരാനായി പിസിബി ചാർട്ടേണ്ട് ഫ്‌ലൈറ്റ് ഏർപ്പെടുത്തി. ഇത്തരത്തിൽ ചിലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പിസിബി എസിസിയ്‌ക്ക് കത്ത് നൽകിയിരിക്കുന്നത്. ഏഷ്യാകപ്പിന് പാകിസ്താൻ വേദിയായതോടെ സംഘാടനത്തിനായി 2 കോടി രൂപയോളം എസിസി അനുവദിച്ചിരുന്നു.

ഈ തുകയ്‌ക്ക് പുറമെ ടിക്കറ്റ് വരുമാനത്തിൽ നിന്നും ടൂർണമെന്റ് സ്‌പോൺസർഷിപ്പിൽ നിന്നുമുള്ള പണത്തിന്റെ ഒരു വിഹിതവും പിസിബിക്ക് ലഭിക്കും. എന്നാൽ ടീമുകൾക്കായി ചാർട്ടേണ്ട് ഫ്‌ലൈറ്റുകൾ ഏർപ്പെടുത്തിയതോടെ ക്രിക്കറ്റ് ബോർഡിന് നഷ്ടം സംഭവിച്ചെന്നും ആ നഷ്ടം നികത്തേണ്ട ഉത്തരവാദിത്തം എസിസിക്കുമാണെന്നാണ് പിസിബിയുടെ വാദം.

 

Tags: Asia CupPAKISTAN CRICKET BOARDasian cricket councilchartered flights
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies