മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ഇപ്പോൾ ഏവരെയും പിടിമുറുക്കുന്ന ഒരു രോഗമാണ് സന്ധിവാതം. ശൈത്യകാലങ്ങളിൽ ഇത് രോഗമുള്ളവരെ അമിതമായി ബാധിക്കുകയും വേദന വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓസ്റ്റസിയോ ആർത്രൈറ്റിസ്, റുമറ്റോയിഡ് ആർത്രൈറ്റിസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള സന്ധിവാതങ്ങളുണ്ട്. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ, ശരീരത്തിലെ ജലാംശത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ സന്ധിവാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം ബാധിച്ചവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അറിയാം..
വ്യായാമം:
പതിവായി വ്യായാമത്തിൽ ഏർപ്പെടുന്നത് പേശികൾ ശക്തിപ്പെടുത്തിന് സഹായിക്കുന്നു. നീന്തുന്നതും സൈക്കിളിംഗ് ചെയ്യുന്നതും പേശികൾക്ക് നല്ലതാണ്.
ഊഷ്മളത നിലനിർത്തുന്ന വസ്ത്രം ധരിക്കുക
ശരീരത്തിൽ പെട്ടന്ന് തണുപ്പ് തട്ടുന്ന വസ്ത്രങ്ങൾ പരാമാവധി ഒഴിവാക്കാൻ സന്ധിവാതമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന് ചൂടേകുന്ന കനംകൂടിയ വസ്ത്രങ്ങൾ ധരിക്കാം.
ശരീരത്തിൽ ജലാംശം നിലനിർത്തുക
സന്ധിവാതമുള്ളവർ ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ധാരളം വെള്ളം കുടിക്കുകയും ഇടയ്‌ക്ക് പഴവർഗങ്ങൾ കഴിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
അമിത ഭാരം ആപത്ത്
കൃത്യമായ ശരീരം ഭാരം നിലനിർത്താനാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അമിത ഭാരം സന്ധികളിൽ കൂടുതൽ മർദ്ദം ചെലുത്തുകയും ഇത് വേദന കൂടാൻ ഇടയാക്കുകയും ചെയ്യുന്നു.
കൃത്യമായ ഉറക്കം കൃത്യമായ വിശ്രമം
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് കൃത്യമായ ഉറക്കം. വിശ്രമം ശരീരത്തിന് ആവശ്യമായതിനാൽ കൃത്യമായി ഉറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്വയം ചികിത്സ വേണ്ട
പേശീ വേദന വരുമ്പോൾ പലരും വേദനസംഹാരികളെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. ഇത് നിങ്ങൾക്ക് ദോഷം ചെയ്യും. വിദഗ്ധ പരിശോധനകൾ നടത്തി ആരോഗ്യ വിദഗ്ധർ തരുന്ന മരുന്നുകൾ മാത്രം ഉപയോഗിക്കുക















