സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; കണ്ണൂർ വിസിയുടെ പുനർനിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കി ചീഫ് ജസ്റ്റിസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; കണ്ണൂർ വിസിയുടെ പുനർനിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കി ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 11:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സർക്കാരിന് കനത്ത തിരിച്ചടി. കണ്ണൂർ സർവകലാശാല വിസി ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി അസാധുവാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

പുനർനിയമനം അട്ടിമറിച്ചത് സംസ്ഥാന സർക്കാരിന്റെ ഇടപെടലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചട്ടവിരുദ്ധമായാണ് നിയമിച്ചത്. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി. ചാൻസലർ തന്റെ അധികാരം അടിയറ വെച്ചതായും ബാഹ്യശക്തികൾക്ക് വഴങ്ങിയതായും കോടതി കണ്ടെത്തി. പുനർനിയമനത്തിന് സെല​ക്ഷൻ കമ്മിറ്റി വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനം പൂർണമായും ചട്ടവിരുദ്ധമാണ്. നിയമനത്തിന്റെ എല്ലാ കാര്യങ്ങളിലും അധികാര സ്ഥാനത്ത് നിന്ന് സമ്മർദ്ദം ഉണ്ടായതായി സുപ്രീംകോടതി വ്യക്തമാക്കി. ഒരു തരത്തിലും വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറിന് സമ്മർദ്ദം ചെലുത്താൻ പാടില്ലെന്നിരിക്കെയാണ് സർക്കാരിന്റെയും മറ്റ് അധികാര കേന്ദ്രങ്ങളുടെയും ഇടപെടലുണ്ടായത്.

നിയമനത്തിന് സമ്മർദ്ദം ചെലുത്തിയെന്നും സർക്കാർ ഇടപെട്ടെന്നും ​​ഗവർണർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മന്ത്രി ആർ ബിന്ദു കത്ത് നൽകിയെന്നും ​ഗവർണർ പറഞ്ഞിരുന്നു. നിയമനത്തിൽ എങ്ങനെയാണ് ഒപ്പ് വെച്ചതെന്ന് സംബന്ധിച്ച് രാജ്ഭവൻ തന്നെ വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർനിയമിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അന്തിമവാദം കേൾക്കുന്നതിനിടെ ചോദിച്ചിരുന്നു.

ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുന‍ർനിയമനം നൽകിയതിനെതിരെ വൻ പ്രതിഷേധാണ് ഉയർന്നിരുന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ചായിരുന്നു നിയമനം എന്നായിരുന്നു ആരോപണം. 2021 നവംബർ 23 നാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വർഷത്തേക്ക് പുനർനിയമനം നൽകിയത്. തുടർന്ന് ഹർജിക്കാർ കോടതിയെ സമീപിച്ചതിന് പിന്നാലെ 2021 ഡിസംബർ 15 ന് വിസിയുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു.

ഇതിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. എന്നാൽ പുനർ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഇതിന് പിന്നാലെയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പുനർനിയമനത്തിനെതിരായ ഹർജിയിൽ ഗവർണർക്കും സംസ്ഥാന സർക്കാരിനും കണ്ണൂർ സർവകലാശാലയ്‌ക്കും വിസിക്കും സുപ്രീംകോടതി നോട്ടീസ് നൽകി. യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്ന് ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കിരിനും ​ഗോപിനാഥിനും തിരിച്ചടിയായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

Tags:
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies