തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് അല്ലു അർജുൻ. താരത്തിന്റെ ഒട്ടുമിക്ക വീഡിയോകളും സമൂഹമദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരത്തിന്റെ വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്ക് വേണ്ടി അല്ലു ചെയ്ത ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയുടെ ആയ അശ്വിനി എന്ന പെണ്‍കുട്ടിയ്ക്കൊപ്പമാണ് അല്ലു അര്ജുന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടുതൽ ഫോളോവേഴ്സിനെ കിട്ടണമെന്നാണ് പെൺകുട്ടിയുടെ ആഗ്രഹം. അതിനായി പെൺകുട്ടിയുടെ അക്കൗണ്ട് ഫോളോ ചെയ്യണമെന്ന് അല്ലു അർജുൻ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.. നിമിഷ നേരങ്ങൾക്കുള്ളിൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വീഡിയോയുടെ പേരില്‍ താങ്കള്‍ക്ക് കൂടുതല്‍ ഫോളേവേഴ്സ് കിട്ടുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് വീഡിയോയില്‍ അല്ലു അര്ജുന് പറയുന്നുണ്ട്. നിലവില്‍ എത്ര ഫോളോവേഴ്സ് ഉണ്ടെന്ന് ചോദിക്കുമ്പോള്‍ 13,000 എന്നാണ് അശ്വനി പറയുന്നത്. ഈ വിഡിയോ പങ്കുവച്ചാല്‍ നിങ്ങൾക്ക് മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അര്ജുന് പെണ്‍കുട്ടിയോട് ചോദിക്കുന്നു. അതെ തീര്‍ച്ചയായും എന്ന് പെണ്‍കുട്ടി പറയുന്നു. അപ്പോള്‍ നമുക്ക് അങ്ങനെ പ്രതീക്ഷാമെന്നും അല്ലു അര്ജുന് പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ അശ്വനിയുടെ അക്കൗണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 20000 ആളുകളാണ് അശ്വനിയെ ഫോളോ ചെയ്യുന്നത്.
View this post on Instagram