തിരുവനന്തപുരം: നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്.
മുത്തശ്ശി വേഷങ്ങളിലൂടെയും സംഗീതത്തിലൂടെയും ശ്രദ്ധേയയായ ബഹുമുഖ പ്രതിഭയായിരുന്നു ആർ സുബ്ബലക്ഷ്മി. ചെറിയ പ്രായം മുതൽ സംഗീതം പഠിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ സംഗീത അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. ആകാശവാണിയിലും ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് സിനിമാ രംഗത്തേക്കെത്തിയത്.
നന്ദനം, കല്യാണ രാമൻ, രാപ്പകൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ ആലപിച്ച ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.