മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവം; ഇടപെടനാകില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവം; ഇടപെടനാകില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 10:11 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനം നിഷേധിച്ചതിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. തുടർ പഠനയോഗ്യത അനുവദിക്കാതെ നൽകിയ ടിസി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാൾ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ ഇടപെടാനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കമ്മീഷൻ ആക്ടിം​ഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് വ്യക്തമാക്കിയത്.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പൽ സദാചാര പോലീസ് ചമയുന്നുവെന്ന് ആരോപിച്ചായിരുന്നു  എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. പ്രതികളിലൊരാളായ കണ്ണൂർ മാമം​ഗലം സ്വദേശി കെ. ഹരികൃഷ്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പഠനം പുനരാരംഭിക്കാൻ കഴിയുന്ന തരത്തിൽ ടിസി നൽകാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്നതായിരുന്നു ആവശ്യം. ഹരികൃഷ്ണന് പുറമേ ആറ് വിദ്യാർത്ഥികളെയാണ് കുറ്റം ചെയ്തതിന് കോളേജിൽ നിന്ന് പുറത്താക്കിയത്.

അന്ന് എംഎ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ. പ്രതികളായ ആറു വിദ്യാർത്ഥികളുടെയും ഡിസ്മിസൽ ഉത്തരവ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തപാലിൽ അയച്ചു കൊടുത്തിരുന്നു. എന്നാൽ ഹരികൃഷ്ണൻ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയില്ല. ഇതേ തുടർന്ന് ഹരികൃഷ്ണന്റെ ടിസിയും സ്വഭാവ സർട്ടിഫിക്കറ്റും എംജി സർവകലാശാലാ രജിസ്ട്രാർക്ക് അയച്ചു കൊടുത്തു. പിന്നാലെയാണ് ഹരികൃഷ്ണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

Tags: maharajas collegehuman rights commision
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies