11 മണിക്കൂറിനിടെ 10,000 തവണ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു; പെൻ​ഗ്വിനുകളിൽ എന്താണ് സംഭവിക്കുന്നത്?; പഠനം പറയുന്നത് ഇങ്ങനെ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

11 മണിക്കൂറിനിടെ 10,000 തവണ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു; പെൻ​ഗ്വിനുകളിൽ എന്താണ് സംഭവിക്കുന്നത്?; പഠനം പറയുന്നത് ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 11:43 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യരെ സംബന്ധിച്ച് ഉറക്ക കുറവ് വലിയ പ്രശ്നങ്ങളിലൊന്നാണ്. നമ്മുടെ മാനസിക-ശാരീരിക ആരോ​ഗ്യത്തെ ഉറക്കം സ്വാധീനിക്കും. ശരിയായ തരത്തിൽ ഉറങ്ങിയില്ലെങ്കിൽ വാഹനം ഓടിക്കുമ്പോൾ നാം മയങ്ങി പോകാറുണ്ട്. ഇത് വലിയ അപകടങ്ങൾ വിളിച്ചു വരുത്തും. പല കാരണങ്ങൾ കൊണ്ട് ഉറക്കം പൂർണമാകാതെ പലപ്പോഴായി നാം ഉണരാറുമുണ്ട്. ഇപ്പോൾ, ചിൻ‌സ്ട്രാപ്പ് പെൻ‌ഗ്വിനുകളിൽ നടത്തിയ ഒരു പഠനമാണ് ശ്രദ്ധേയമാകുന്നത്. ചിൻ‌സ്ട്രാപ്പ് പെൻ‌ഗ്വിനുകൾ പ്രതിദിനം പതിനായിരക്കണക്കിന് തവണ ഉണരുമെന്നാണ് ​ഗവേഷകരുടെ കണ്ടുപിടിത്തം.

ദൈനംദിനം ഉറങ്ങുന്ന 11 മണിക്കൂറിൽ ശരാശരി നാല് സെക്കൻഡ് വീതം പെൻ​ഗ്വിനുകൾ പതിനായിരം തവണ ഉണരുന്നു. സയൻസ് എന്ന പേപ്പറിലാണ് ഇത് സംബന്ധിച്ച് പഠനം വന്നിരിക്കുന്നത്. ഇത് പെൻ​ഗ്വിനുകൾ സ്വയം ഉണ്ടാക്കിയെടുത്ത ശീലമായിരിക്കാം എന്നാണ് ​ഗവേഷകർ പറയുന്നത്. നിരന്തരം ജാഗ്രത പാലിക്കേണ്ടതിന്റെ ഭാ​ഗമായാവാം ഇത്തരത്തിൽ ഇവ ഉണർന്ന് ശീലിച്ചത്. പെൻഗ്വിനിലെ ഏറ്റവും സമൃദ്ധമായ ഇനമാണ് ചിൻസ്ട്രാപ്പ് പെൻഗ്വിനുകൾ(പൈഗോസെലിസ് അന്റാർട്ടിക്കസ്). പ്രധാനമായും അന്റാർട്ടിക്ക പെനിൻസുലയിലും തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപുകളിലും കാണപ്പെടുന്ന ഇവ ഏകദേശം എട്ട് ദശലക്ഷം ജോഡികളുണ്ടാവും.

പങ്കാളികൾ തീറ്റതേടി വലിയ യാത്രകൾ നടത്തുമ്പോൾ തനിച്ചാകുന്ന പെൻഗ്വിനുകൾ അവയുടെ മുട്ടകൾക്ക് കാവൽ നിൽക്കണം. സ്കുവസ് എന്നറിയപ്പെടുന്ന പക്ഷി പെൻ​ഗ്വിനുകളുടെ മുട്ടകൾ വ്യാപകമായി വേട്ടയാടാറുണ്ട്. ഈ പക്ഷിയിൽ നിന്നും മുട്ട സംരക്ഷിക്കാൻ ഇവർ ജാ​ഗരൂകരായിരിക്കും. പങ്കാളി തിരിച്ചെത്തിയാൽ, ദമ്പതികൾ ചുമതല കൈമാറ്റവും ചെയ്യുന്നു. 2019 ഡിസംബറിൽ കിംഗ് ജോർജ്ജ് ഐലൻഡിലെ 14 പക്ഷികളിൽ ലിയോൺ ന്യൂറോ സയൻസ് റിസർച്ച് സെന്ററിലെ പോൾ-ആന്റോയ്ൻ ലിബോറലിന്റെ നേതൃത്വത്തിലുള്ള സംഘം ഇലക്‌ട്രോഡുകൾ ഘടിപ്പിച്ചു. തലച്ചോറിലെയും കഴുത്തിലെ പേശികളിലെയും വൈദ്യുത പ്രവർത്തനം അവർ ഇതിലൂടെ രേഖപ്പെടുത്തി.

ശരീര ചലനത്തെക്കുറിച്ച് പഠിക്കാൻ അവർ ആക്‌സിലറോമീറ്ററും ജിപിഎസും ഉപയോഗിച്ചു. വീഡിയോ റെക്കോർഡിംഗും ഒന്നിലധികം ദിവസങ്ങളിലെ നേരിട്ടുള്ള നിരീക്ഷണവും സംയോജിപ്പിച്ച്, പെൻ​ഗ്വിനുകളുടെ നിരവധി പ്രത്യേകതകൾ ​ഗവേഷകർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഉറക്കം വന്ന് നിൽക്കുമ്പോഴോ മുട്ടകൾ വിരിയിക്കാൻ കിടക്കുമ്പോഴോ ആണ്, ശരാശരി 3.91 സെക്കൻഡ് ഇവ ഞെട്ടി ഉണരുന്നത്. ഇത്തരത്തിൽ ഒരു ദിവസം 10,000-ത്തിലധികം തവണ പെൻ​ഗ്വിനുകൾ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു.

മനുഷ്യരിൽ, സ്ലീപ് അപ്നിയ പോലുള്ള ശകലമായ ഉറക്കം വൈജ്ഞാനിക പ്രവർത്തനത്തെ സ്വാധീനിക്കുകയും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗത്തിന് കാരണമാവുകയും ചെയ്യും. അതിനാൽ, മനുഷ്യരിൽ അസാധാരണമായത് പക്ഷികളിലോ മറ്റ് മൃഗങ്ങളിലോ, ചില വ്യവസ്ഥകളിലെങ്കിലും തികച്ചും സാധാരണമായിരിക്കും എന്ന് ശാസ്ത്രജ്ഞരായ ക്രിസ്റ്റ്യൻ ഹാർഡിംഗും വ്ലാഡിസ്ലാവ് വ്യാസോവ്സ്കിയും അനുബന്ധ വ്യാഖ്യാനത്തിൽ വ്യക്തമാക്കി.

Tags: SUBPenguinssleep
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies