'മാർക്‌സിസ്റ്റ് പാർട്ടിയുടെ തോന്ന്യവാസത്തിനെതിരെ പോരാടിയ സ്വയംസേവകനാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ'; പി.കെ. കൃഷ്ണദാസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘മാർക്‌സിസ്റ്റ് പാർട്ടിയുടെ തോന്ന്യവാസത്തിനെതിരെ പോരാടിയ സ്വയംസേവകനാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ’; പി.കെ. കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 03:27 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സിപിഎമ്മിന്റെ അക്രമത്തെ ചെറുത്തുതോൽപ്പിച്ച നേതാവാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂരിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ മേൽക്കോയ്മക്കെതിരെ, തോന്ന്യവാസത്തിനെതിരെ ശക്തമായി നെഞ്ചുവിരിച്ച്, പ്രവർത്തകർക്കൊപ്പം നിന്ന് പോരാടിയ മാതൃകാ സ്വയംസേവകനാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. പാനൂരിൽ നടന്ന സ്വർഗീയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സാംഘികിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ഒരു നല്ല അദ്ധ്യാപകനായിരുന്നു. എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രശ്‌നങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്തും അദ്ദേഹം സ്‌കൂളിൽ പോയി പഠിപ്പിക്കാൻ തയ്യാറായത്. ഒരു കേസിൽ പോലും അദ്ദേഹം പ്രതിയായിരുന്നില്ല. പക്ഷേ താൻ വിശ്വസിച്ച ആദർശത്തിന് വേണ്ടി, പ്രസ്ഥാനത്തിന് വേണ്ടി തനിക്ക് ശരിയെന്ന് തോന്നിയ ആദർശം നെഞ്ചേറ്റി എന്നത് മാത്രമാണ് കെ.ടി. ജയകൃഷ്ണൻ ചെയ്ത തെറ്റ്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവൻ ബലിയർപ്പിക്കേണ്ടി വന്നിട്ടുള്ളത്.

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർക്ക് ജീവന് ഭീഷണിയുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. തൃശൂരിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റാൻ സംഘടന നിർദ്ദേശിച്ചിരുന്നു, എന്നാൽ എന്തുവന്നാലും കണ്ണൂരിൽ തന്നെ തുടരുമെന്ന് അദ്ദേഹം സംഘടനയെ അറിയിച്ചു. എന്നാൽ അദ്ദേഹം ആ തീരുമാനം വിനയാന്വിതനായി നിരാകരിക്കുകയുണ്ടായി. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം ഈ സമൂഹത്തിൽ പ്രവർത്തിക്കുമെന്നും എന്തുവന്നാലും സധൈര്യം നേരിടുമെന്നുമാണ് ജയകൃഷ്ണൻ പറഞ്ഞത്.

ജയകൃഷ്ണൻ ഏതൊരു ആദർശത്തിന് വേണ്ടിയാണോ പ്രവർത്തിച്ചത്, എന്തിനു വേണ്ടിയാണോ ജീവൻ ബലിയർപ്പിച്ചത്, ഇന്ന് ആ ദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞ 24 വർഷത്തിനുള്ളിൽ കേരളത്തിനുള്ളിലും കണ്ണൂർ ജില്ലയിലും തലശ്ശേരി മേഖലയിലും പതിനായിരക്കണക്കിന് യുവാക്കൾ തയ്യാറായി എന്നുള്ളതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾ ഇന്നും കേരളത്തിലെ യുവാക്കളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ആദർശത്തിന്റെ പ്രേരണ സ്രോതസ്സായി എന്നും കെ.ടി. ജയകൃഷ്ണന്റെ ജ്വലിക്കുന്ന സ്മരണകൾ മാറുന്നു’- എന്ന് പി.കെ. കൃഷ്ണദാസ് അനുസ്മരിച്ചു.

രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ വി. ശശിധരൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ തുടങ്ങിയവരും അനുസ്മരണ സാംഘിക്കിൽ പങ്കെടുത്തു. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. രാവിലെ ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ നടന്ന പുഷ്പാർച്ചന ചടങ്ങിൽ അമ്മയും സഹോദരിമാരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

അതേസമയം ഇന്ന് വൈകിട്ട് മണ്ഡല അടിസ്ഥാനത്തിൽ ജില്ലയിൽ ഉടനീളം പൊതുപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തിലുടനീളം അനുസ്മരണ സമ്മേളനങ്ങൾക്ക് പുറമേ സേവന പ്രവർത്തനങ്ങളും യുവമോർച്ച സംഘടിപ്പിക്കുന്നുണ്ട്.

1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി.സ്‌കൂളിലെ ക്ലാസ് മുറിയിൽ വെച്ചാണ് സിപിഎം അക്രമികൾ ജയകൃഷ്ണൻ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നീതിപീഠവും വിശേഷിപ്പിച്ച സംഭവമായിരുന്നു ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകം.

Tags: bjymCR PrafulkrishnanK T Jayakrishnan masterP K Krishnadas
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies