സഹോദരൻ ഹീറോ ആണെന്ന് പ്രതികളും സമ്മതിച്ചു; ഇത്രയധികം മാദ്ധ്യമശ്രദ്ധ നേടുമെന്ന് കരുതിയില്ല; ആശ്രാമത്ത് എത്തിച്ചത് പദ്മകുമാറിൻ്റെ ഭാര്യ; എഡിജിപി 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹോദരൻ ഹീറോ ആണെന്ന് പ്രതികളും സമ്മതിച്ചു; ഇത്രയധികം മാദ്ധ്യമശ്രദ്ധ നേടുമെന്ന് കരുതിയില്ല; ആശ്രാമത്ത് എത്തിച്ചത് പദ്മകുമാറിന്റെ ഭാര്യ; എഡിജിപി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 02:29 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കുട്ടിയുടെ സഹോദരനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് എഡിജിപി എം.ആർ അജിത് കുമാർ. തന്നാലാകും വിധം ഇതിനെ ചെറുത്ത് നിൽക്കാൻ സഹോദരൻ ശ്രമിച്ചു. സ​ഹോദരൻ ഇത്രയധികം ധൈര്യം കാണിക്കുമെന്ന് വിചാരിച്ചില്ലെന്ന് പ്രതികളും ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നുവെന്നും എഡിജിപി പറഞ്ഞു.

സംഭവത്തിന് ഒരാഴ്ച മുൻപ് തന്നെ പ്രതികൾ കുട്ടികളെ ലക്ഷ്യം വെച്ചിരുന്നു.  രണ്ട് കുട്ടികളും ട്യൂഷൻ കഴിഞ്ഞ് വൈകുന്നേരം ആറരയോടെ വീട്ടിലേക്ക് മടങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് രണ്ട് മൂന്ന് വട്ടം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ മുത്തശി തന്നെ ട്യൂഷൻ സെന്ററിൽ നിന്ന് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ഇതോടെ പദ്ധതി പാളിയതായി മനസിലാക്കി. സംഭവ ദിവസം കുട്ടികൾക്കായി കാത്തി കിടന്നാണ് തട്ടിയെടുത്തത്.

സഹോദരന്റെ ചെറുത്ത് നിൽപ്പിനൊടുവിൽ പ്രതികൾ കുട്ടിയുമായി കടന്നുകളഞ്ഞു. പിന്നാലെ കുട്ടി കരഞ്ഞു. അച്ഛന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞതോടെയാണ് സമാധാനിപ്പിച്ചത്. മുഖം പൊത്തി പിടിച്ചു, മടിയിൽ കിടത്തി. പിന്നീട് കുട്ടിക്ക് ​ഗുളിക നൽകി. ഇതോടെ കു‍ഞ്ഞിന്റെ കരച്ചിൽ നിന്നു. മൂവരും ചേർന്ന് കുട്ടിയെ വീട്ടിലെത്തിച്ചു. അടുത്ത ലക്ഷ്യം പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. കുട്ടിയാണ് മാതാവിന്റെ നമ്പർ നൽകിയതെന്നും പ്രതികൾ പറഞ്ഞു.

പാരിപ്പിള്ളിയിൽ നിന്നാണ് പദ്മകുമാറും ഭാര്യയും ഓട്ടോ വിളിക്കുന്നത്. തുടർന്ന് കുട്ടിയുടെ അമ്മയെ വിളിക്കുന്നതിനായി കടയിൽ കയറുകയും ഉടമയുടെ ഫോണിൽ നിന്ന് വിളിക്കുകയുമായിരുന്നു. ഈ ശബ്ദ സന്ദേശമാണ് കൊല്ലം സ്വദേശികളാണ് പ്രതികളെന്ന് മനസിലാക്കാൻ കഴിഞ്ഞത്. പിന്നാലെ വീട്ടിലെത്തി കുട്ടിക്ക് ഭക്ഷണം നൽകി.

രാത്രിയോടെയാണ് ഇത്രയധികം മാദ്ധ്യമ ശ്രദ്ധ നേടിയ വിവരം കുടുംബം തിരിച്ചറിഞ്ഞത്. നാടെങ്ങും പോലീസ് പരിശോധനയും ഊർജ്ജിതമായതോടെ പ്രതികൾക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു ആദ്യം കുട്ടിയെ ഉപേക്ഷിക്കാൻ പദ്ധതിയിട്ടത്. ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതോടെ തിരികെ എത്തി അനിതാകുമാരി ഓട്ടോ വിളിച്ച് കുട്ടിയുമായി ആശ്രാമത്ത് എത്തുകയായിരുന്നു. ആളൊഴിഞ്ഞ ഭാ​​ഗത്ത് ഉപേക്ഷിച്ചു.

അനിതാകുമാരി സഞ്ചരിച്ച ഓട്ടോയ്‌ക്ക് പിന്നാലെ പദ്മകുമാർ മറ്റൊരു ഓട്ടോയിലെത്തി. അച്ഛൻ വരുമെന്ന് പറഞ്ഞ് കുട്ടിയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും മാറി നിന്നു. കുട്ടിയെ സുരക്ഷിതമായെന്ന് ഉറപ്പു വരുത്താനായി കോളേജ് വിദ്യാർത്ഥികൾ വരും വരെ അനിതാകുമാരി കാത്തുനിന്നു. പിന്നാലെ പദ്മകുമാറിനൊപ്പം അനിതകുമാരി മറ്റൊരു ഓട്ടോ വിളിച്ച് ബിഷിപ്പ് ജെറോം ന​ഗറിലെത്തി. ഭാര്യയെ ഇവിടെ ഇറക്കി വിട്ട് പദ്മകുമാർ കാർ നിർത്തിയ ഇടത്ത് വന്നു. പിന്നാലെ കാറിൽ ഉണ്ടായിരുന്ന മകളുമായി ഭാര്യയെ കൂട്ടാനായി പോയി.

പിന്നാലെ മൂവരും താത്കാലികമായി മാറി നിൽക്കാൻ തീരുമാനിച്ചു. നേരത്തെ ഇയാൾ തെങ്കാശിയിൽ കൃഷി നടത്തിയിരുന്നു. നവാസ് എന്ന് പേരുള്ള വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. ഇയാളുടെ അടുത്തേക്ക് പോകാനാണ് കുടുംബം തീരുമാനിച്ചത്. അവിടെ മൂവരും ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ നിന്നാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Tags: ADGPKollam KidnapMR Ajit Kumar
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies