നിസാരമായി കണ്ട് ഒഴിവാക്കേണ്ട; ചർമ്മത്തിലെ ഈ മാറ്റങ്ങൾ പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിസാരമായി കണ്ട് ഒഴിവാക്കേണ്ട; ചർമ്മത്തിലെ ഈ മാറ്റങ്ങൾ പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

പ്രമേഹം എന്നത് സാധാരണയായി എല്ലാവരിലും കാണുന്ന രോഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകൾ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങളാണ് അമിത ദാഹം, ക്ഷീണം, ഞരമ്പുകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം. എന്നാൽ ചർമ്മത്തിൽ കാണുന്ന പല വ്യത്യാസങ്ങളും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണെന്ന് പലർക്കും അറിയില്ല.

അകാന്തോസിസ് നൈഗ്രിക്കൻസ് എന്നത് ഒരു ചർമ്മരോഗാവസ്ഥയാണ് സാധാരണയായി ഇത് പ്രമേഹരോഗികളിലാണ് കാണപ്പെടുക. ഇരുണ്ടതും കട്ടിയുള്ളതും വെൽവെറ്റ് പാച്ചുകളുള്ളതുമായ ഒരു ചർമ്മ അവസ്ഥയാണിത്. കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ മടക്കുകളുള്ള ശരീര ഭാഗങ്ങളിലാണ് ഇത് കാണപ്പെടുക. രക്തത്തിൽ ഇൻസുലിന്റെ അളവ് വർദ്ധിക്കുന്നതാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ.

ചർമ്മത്തിൽ കാണുന്ന മറ്റൊരു മാറ്റമാണ് എറപ്റ്റീവ് സാന്തോമസ്. ത്വക്കിൽ ഉണ്ടാകുന്ന ചെറിയ മഞ്ഞ- ചുവപ്പ് നിറത്തോടു കൂടിയ മുഴകൾ അല്ലെങ്കിൽ മുറിവുകളാണിത്. ഉയർന്ന പ്രമേഹമുണ്ടാകുമ്പോഴാണ് ഇത് രൂപപ്പെടുക. പലപ്പോഴും ഇവയ്‌ക്ക് ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും.

കണ്ണുകൾക്കടിയിൽ കാണപ്പെടുന്ന മഞ്ഞ നിറം കലർന്ന കൊഴുപ്പാണ് സാന്തെലാസ്മ. പ്രമേഹമുള്ളവരിലാണ് സാധാരണയായി ഇത് കണ്ട് വരുന്നത്. മറ്റൊരു ചർമ്മ രോഗാവസ്ഥയാണ് ത്വക്കിൽ കാണപ്പെടുന്ന പാടുകൾ. ഇളം തവിട്ട് നിറത്തിൽ വൃത്താകൃതിയിലോ ഓവൽ രൂപത്തിലോ ഇത് കാണപ്പെടാം. കൈകാലുകളിൽ കാണപ്പെടുന്ന കുമിളകളും പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം. അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണ് ഈ ചർമ്മരോഗം. ഈ കുമിളകൾ വേദനയില്ലാത്തതാണ്. കൈകൾ, കാലുകൾ, കൈത്തണ്ടകൾ എന്നിവടങ്ങളിലാണ് ഇത് ഉണ്ടാവുക. ഇവ സാവധാനം സുഖപ്പെടുകയും പാടുകൾ അവശേഷിക്കുകയും ചെയ്യും.

വിരലുകളിലും കാൽവിരലുകളിലും ചർമ്മം കട്ടിയാകുകയും മുറുക്കുകയും ചെയ്യുന്ന ഒരു ചർമ്മ അവസ്ഥയാണ് ഡിജിറ്റൽ സ്‌ക്ലിറോസിസ്.ഇതു വഴി വിരലുകളും കാൽവിരലുകളും വളയ്‌ക്കുവാനും നിവർത്തുവാനും ബുദ്ധിമുട്ട് ഉണ്ടാകും. ടൈപ്പ് 1 പ്രമേഹമുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

പ്രമേഹമുള്ളവർക്ക് ചർമ്മ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് പലപ്പോഴും മുറിവുകൾ സാവധാനം ഉണങ്ങുന്നതിന് കാരണമാവും.

Tags: DiabetessymptomsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies