"ശബരിമല സ്വാമി അയ്യപ്പൻ, പിൻകോഡ്: 689713": പൊന്നുപതിനെട്ടാംപടിയും അയ്യപ്പ വി​ഗ്രഹവും ആലേഖനം തപാൽ മുദ്രയുമുള്ള ഭ​ഗവാന്റെ സ്വന്തം സന്ദേശവാഹകൻ!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ശബരിമല സ്വാമി അയ്യപ്പൻ, പിൻകോഡ്: 689713”: പൊന്നുപതിനെട്ടാംപടിയും അയ്യപ്പ വി​ഗ്രഹവും ആലേഖനം തപാൽ മുദ്രയുമുള്ള ഭ​ഗവാന്റെ സ്വന്തം സന്ദേശവാഹകൻ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 03:07 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: രാജ്യത്ത് സ്വന്തമായി തപാൽ പിൻകോഡും തപാൽ മുദ്രയുമുള്ളത് ആർക്കൊക്കെയാണെന്നറിയോ..രാഷ്‌ട്രപതിക്കും നമ്മുടെ സ്വന്തം അയ്യപ്പസ്വാമിക്കും. സ്വന്തമായി പിൻകോഡും സീലും ഉള്ള അയ്യന്റെ സ്വന്തം പോസ്റ്റ് ഓഫീസിന്റെ വിശേഷങ്ങൾ അറിയാം…

നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ‘689713’ എന്നതാണ് സന്നിധാനത്തെ തപാൽ ഓഫീസിന്റെ പിൻ കോഡ്. എല്ലായിടത്തും പ്രദേശത്തിനണല്ലോ പിൻകോ‍ഡ് ഇവിടെ സ്വാമിയുടെ പേരിലാണ് പിൻകോഡ്. പതിനെട്ടാംപടിയും അയ്യപ്പ വി​ഗ്രഹവും ആലേഖനം ചെയ്തതാണ് ഇവിടെത്തെ സീൽ. രാജ്യത്ത് മറ്റൊരിടത്തും തപാൽവകുപ്പ് ഇത്തരം വേറിട്ട തപാൽമുദ്രകൾ ഉപയോഗിക്കുന്നില്ല. മാത്രമല്ല ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകുകയും ചെയ്യും.

ശബരിമല മണ്ഡല- മകരവിളക്ക് കാലത്തും വിഷുക്കാലത്തുമാണ് തുറന്നു പ്രവർത്തിക്കുക. ഈ സീൽ പതിച്ച പോസ്റ്റ് കാർഡ് വാങ്ങി വേണ്ടപ്പെട്ടവർക്ക് അയച്ചു നൽകാൻ ഭക്തർ പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നത് പതിവാണ്. ഈ പോസ്റ്റ് ഓഫീസ് ശബരിമലയിൽ സേവനം തുടങ്ങിയത് 1963 ലാണ്. ഒരു പോസ്റ്റ്‌ മാസ്റ്ററും 4 പോസ്റ്റ്‌ മാനും ഇവിടെ ഉണ്ട്. മാളികപ്പുറം ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ഇത് പ്രവർത്തിക്കുന്നത്. അയ്യപ്പന്റെ ചിത്രം പതിപ്പിച്ച മുദ്ര പോസ്റ്റ് ഓഫീസ് അടയ്‌ക്കുന്നതോടെ റാന്നിയിലെ പോസ്റ്റൽ ഇൻസ്പെക്ടറുടെ ഓഫീസിലാണ്  അടുത്ത ഉത്സവകാലം വരെ ഭദ്രമായി സൂക്ഷിക്കുന്നത്.

അയ്യപ്പസ്വാമിയെ വ്യക്തിയായി കണക്കാക്കി വിവാഹം ക്ഷണിക്കുന്നവരും പാലുകാച്ചിന് ക്ഷണിക്കുന്നവരുമുണ്ടെന്ന് ശബരിമല അയ്യന്റെ നിലവിലെ പോസ്റ്റ്മാസ്റ്റർ അയ്യപ്പൻ പറഞ്ഞു. രോ​ഗം മാറാൻ പ്രാർത്ഥിച്ച് കൊണ്ടുള്ള കത്തുകളും ലഭിക്കാറുണ്ട്. ബിസിനസ്സിന്റെ ലാഭനഷ്ടക്കണക്കുക്കൾ അയ്യപ്പസ്വാമിയോട് പങ്കുവെച്ച് കൊണ്ടുള്ള കത്തുകളും വരാറുണ്ട്. അയ്യപ്പ സ്വാമിയെ ഷെയർ ഹോൾഡർ ആക്കി ബിസിനസ് ചെയ്യുവരും കണക്കുകൾ കത്തുകളിലൂടെ അറിയിക്കാറുണ്ടെന്ന് പോസ്റ്റ് മാസറ്റർ പറഞ്ഞു.

അയ്യപ്പന്റെ പേരു വെച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയക്കുന്ന ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ചു ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. അയ്യപ്പ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്‌ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനത്തെ തപാൽ ഓഫീസിലേക്കെത്തുന്നത്. പോസ്റ്റൽ സേവനങ്ങൾക്കു പുറമേ മൊബൈൽ റീചാർജ്, ഇൻസ്റ്റന്റ് മണി ഓർഡർ, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭക്തർക്ക് അയ്യപ്പസ്വാമിയുടെ പ്രസാദവും ഇവിടെ നിന്ന് അയച്ച് കൊടുക്കാറുണ്ട്.

Tags: SABARIMALAPost office
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies