തൃശ്ശൂർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും പ്രകടനം ഭാവിയിലും ആവർത്തിക്കുമെന്ന് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനങ്ങളുടേ വിധിയാണ് മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലെത്തിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരും എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനൊപ്പം കേരളവും മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.