മലപ്പുറം: വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് 17-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കിവിശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുൾറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്. കാട്ടുപന്നി ശല്യം തടയാൻ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്.
ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. സിനാനും സുഹൃത്തായ ഷംനാദും ടൗണിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് ഷോക്കേറ്റത്. സംഭവത്തിൽ സിനാനിന്റെ സുഹൃത്ത് ഷംനാദിനും വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഷംനാദ്. സിനാനിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.