വടക്കേ ഇന്ത്യയുടെ സ്വന്തം, കേരളത്തിനേറെ ഇഷ്ടം; പാനിപൂരി പ്രിയർ അറിയാതെ പോകുന്ന 5 ഗുണങ്ങൾ; പക്ഷേ ഈ അപകടം അറിഞ്ഞിരിക്കണം! 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വടക്കേ ഇന്ത്യയുടെ സ്വന്തം, കേരളത്തിനേറെ ഇഷ്ടം; പാനിപൂരി പ്രിയർ അറിയാതെ പോകുന്ന 5 ഗുണങ്ങൾ; പക്ഷേ ഈ അപകടം അറിഞ്ഞിരിക്കണം! 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 12:45 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലേക്ക് വടക്കേ ഇന്ത്യക്കാർ എത്തിയതിനൊപ്പം കൂടെ എത്തിയ കക്ഷിയാണ് പാനി പൂരി. മലയാളി ഇതിനെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏറെ സ്വാദിഷ്ടമായ സ്ട്രീറ്റ് ഫുഡുകളിലൊന്നാണ് പാനി പൂരി.

മസാലകൾ കലർന്ന ഉരുളക്കിഴങ്ങുകൾ, ചെറുപയർ, ഉള്ളി എന്നിവയുടെ മിശ്രിതം, പുളിവെള്ളം, പുതിന, മല്ലി, മറ്റ് ഔഷധസസ്യങ്ങൾ എന്നിവയാൽ നിറച്ച പൊള്ളയായ, ക്രിസ്പി ബോൾ ആണ് ഇത്. ആരോ​ഗ്യത്തിന് സഹായകമായ ​ഗുണങ്ങൾ ഇവ നൽകുന്നുണ്ട്. അവയിൽ ചിലത് ഇതാ..

1) മെച്ചപ്പെട്ട ​ദഹനത്തിന്:– സു​ഗന്ധ വ്യഞ്ജനങ്ങളും പാനി പൂരിയിൽ ചേർക്കുന്നുണ്ട്. ഇവ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

2) പോഷക സമ്പന്നം:– ശരീര ഘടനയ്‌ക്കും പ്രവർത്തനങ്ങൾക്കും സഹായിക്കുന്ന ഘടകങ്ങളായ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ ശരീരത്തിന് ലഭിക്കാനായി പാനി പൂരി കഴിക്കുന്നത് നല്ലതാണ്.

3) ശരീരം ഭാരം കുറയ്‌ക്കാൻ:- പാനി പൂരിയിൽ ഉപയോ​ഗിക്കുന്ന വെള്ളം ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. ഇതിൽ കലോറി കുറവാണ്. മെറ്റബോളിസത്തെ സഹായിക്കുന്ന നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. പാനി പൂരിയുടെ ബോളിൽ നിറയ്‌ക്കുന്ന ഫില്ലിം​ഗിൽ ഉപയോ​ഗിക്കുന്ന പച്ചക്കറികളാണ് കലോറിയെ നിയന്ത്രിക്കുന്നത്.

4) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ:- ജീരകം, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പാനി പൂരിയിൽ ചേർക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്‌ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ.

5) അസിഡിറ്റി കുറയ്‌ക്കാൻ:- പാനിപൂരിയിൽ ഉപയോ​ഗിക്കുന്ന വെള്ളം അസിഡിറ്റിയിൽ നിന്ന് രക്ഷനേടാൻ മികച്ച ഓപ്ഷനാണ്. മല്ലിയില, പുതിന തുടങ്ങിയവ ദഹനത്തെ സഹായിക്കും.

​ഗുണം പോലെ തന്നെ ദോഷവും ചെയ്യുന്ന ലഘുഭക്ഷണമാണ് പാനി പൂരി. ഇതിന്റെ ചേരുവകളോ ഇവ എത്രത്തോളം ഭക്ഷ്യയോ​ഗ്യമാണെന്നോ ശ്രദ്ധിക്കാതെയാണ് പലരും പാനി പൂരി കഴിക്കുന്നത്. ഒരു പാനി പൂരിയിൽ ശരാശരി 25-30 കലോറി അടങ്ങിയിട്ടുണ്ട്. 6-8 പാനി പൂരികൾ അടങ്ങിയ ഒരു പ്ലേറ്റിൽ ഏകദേശം 200-250 കലോറി ഉണ്ട്. കാർബോഹൈഡ്രേറ്റും കലോറിയും കൂടുതലുള്ള ഫില്ലിം​ഗുകൾ അകത്ത് നിറച്ചാൽ പാനി പൂരി ദോഷകരമാകും.

ഉരുളക്കിഴങ്ങാണ് ഇതിൽ അധികവും ഉപയോ​ഗിക്കുന്നത്. ഉയർന്ന കാർബോഹൈഡ്രേറ്റ് ഇതിലടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം കഴിക്കുന്ന ചട്നിയിലും പുളിവെള്ളത്തിലും ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. പൂരിയിൽ കൂടിയ ഉപ്പിന്റെ അംശവും ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ പാനി പൂരി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ഉരുളക്കിഴങ്ങിന് പകരം, വേവിച്ച പയർ വർ​ഗങ്ങൾ, മധുരക്കിഴങ്ങ് എന്നിവ ഉപയോ​ഗിക്കാവുന്നതാണ്. പഞ്ചസാരയ്‌ക്ക് ബദലായി ഈന്തപ്പഴം ഉപയോ​ഗിക്കാവുന്നതാണ്. വെള്ളത്തിൽ ഉപ്പും, മസാലയും ചേർക്കുന്നത് കുറയ്‌ക്കുന്നതും നല്ലതാണ്. തുളസി, മല്ലിയില തുടങ്ങിയവയ്‌ക്കൊപ്പം നാരങ്ങാനീരും ഉപയോഗിച്ചാൽ സ്വാദിഷ്ടമാകും, ഒപ്പം കലോറിയും കുറയ്‌ക്കാവുന്നതാണ്.

നേരത്തേ ഉണ്ടാക്കിവച്ച കൂട്ടും പാനീയങ്ങളുമാണ് ഇതിന്റെ ചേരുവകൾ. ഭക്ഷ്യവസ്തുക്കൾ പഴകുമ്പോൾ വളരുന്ന സാൽമൊണല്ല, സ്റ്റെഫല്ലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതും ശ്രദ്ധിക്കേണ്ടതാണ്.

Tags: Pani Puri
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies