മാലാഖയുടെ മുഖമുള്ള ആ പെൺകുട്ടിയെ ഹമാസ് ഭീകരർ ക്രൂരമായി പീഡിപ്പിച്ചു..; ദൃക്‌സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മാലാഖയുടെ മുഖമുള്ള ആ പെൺകുട്ടിയെ ഹമാസ് ഭീകരർ ക്രൂരമായി പീഡിപ്പിച്ചു..; ദൃക്‌സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

അരുത് നിർത്തൂ...! ഞാൻ എന്തായാലും മരിക്കും, എന്നെ കൊല്ലൂ.. എന്ന് അവൾ പറയുന്നുണ്ടായിരുന്നു ....

Janam Web Desk by Janam Web Desk
Dec 4, 2023, 08:35 pm IST
FacebookTwitterWhatsAppTelegram

ഹമാസ്- ഇസ്രായേൽ യുദ്ധം ആരംഭിച്ചതു മുതൽക്കെ ഹമാസ് ഭീകരരുടെ കൊടുംക്രൂരതകൾ ഒരോന്നായി പുറത്തു വന്നിരുന്നു. സ്ത്രീകളോടും പിഞ്ചു കുഞ്ഞുങ്ങളോടുമടക്കം ഹമാസിന്റെ ഭാ​ഗത്തു നിന്നുണ്ടായ കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളെ പാലസ്തീന് വേണ്ടി നടത്തുന്ന പോരാട്ടമെന്നോണമാണ് ചിലർ മഹത്വവൽക്കരിച്ചത്. എന്നാൽ, ഹമാസ് ഭീകരർ നടത്തിയ കൊടുംക്രൂരത നേരിൽ കണ്ട ഒരു ദൃസാക്ഷിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. ഒക്‌ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭയാനകമായ നേർചിത്രമാണ് തീവ്രവാദികളുടെ തോക്കിൻ മുനയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട ഒരു യുവാവ് തുറന്നു പറയുന്നത്.

നോവ മ്യൂസിക് ഫെസ്റ്റിവലിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളായ യോനി സാഡോണാണ് ദി സൺഡേ ടൈംസിനോട് താൻ കണ്ട ക്രൂര ദൃശ്യങ്ങൾ വെളിപ്പെടുത്തിയത്. തലയ്‌ക്ക് വെടിയേറ്റ ഒരു സ്ത്രീയുടെ മൃതശരീരത്തിനടിയിൽ ഒളിച്ചിരിക്കുകയും ആ സ്ത്രീയുടെ രക്തം സ്വയം പുരട്ടി മരിച്ചപോലെ കിടക്കുകയായിരുന്നു യോനി സാഡോൺ. ആക്രമണസമയത്തും അതിനുശേഷവും താൻ കണ്ട ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് 39-കാരൻ ബ്രിട്ടീഷ് പത്രവുമായി പങ്കിട്ടത്. മാലാഖയുടെ മുഖമുള്ള ഒരു പെൺകുട്ടിയെ എട്ടോളം ഭീകരർ മർദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നത് തനിക്ക് കാണേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു.

“മാലാഖയുടെ മുഖമുള്ള ഒരു പെൺകുട്ടി. അവളെ എട്ട്- പത്ത് ഭീകരർ ചേർന്ന് അടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് ഞാൻ കണ്ടു. അവൾ നിലവിളിച്ചുകൊണ്ടിരുന്നു.

അരുത് നിർത്തൂ…! ഞാൻ എന്തായാലും മരിക്കും, എന്നെ കൊല്ലൂ!” -എന്നായിരുന്നു അവൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്.
അവളത് പറയുമ്പോൾ അവർ ചിരിക്കുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷം അവർ അവളുടെ തലയ്‌ക്ക് വെടി വച്ച് കൊലപ്പെടുത്തി. അത് എന്റെ പെൺമക്കളിൽ ഒരാളായിരുന്നെങ്കിലോ എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.

തലയ്‌ക്ക് വെടിയേറ്റ ഒരു സ്ത്രീയുടെ ശരീരം ദേഹത്ത് വലിച്ചുകയറ്റി കിടക്കുമ്പോഴാണ് ഞാനീ ഭയാനകമായ പ്രവൃത്തി കണ്ടത്. മരിച്ചെന്ന് തോന്നിപ്പിക്കാൻ ഞാൻ ആ സ്ത്രീയുടെ രക്തം മുഖത്തും ദേഹത്തുമെല്ലാം പുരട്ടിയിരുന്നു.

എനിക്ക് ആ കുട്ടിയുടെ മുഖം ഒരിക്കലും മറക്കാൻ സാധിക്കില്ല. എല്ലാ രാത്രിയിലും ഞാൻ അവളെ സ്വപ്നം കണ്ട് ഭയന്ന് ഉണരുന്നു. ഒന്നും ചെയ്യാൻ കഴിയാത്തതിൽ ഞാൻ അവളോട് ക്ഷമ ചോദിക്കുന്നു.
മാപ്പ്…..ആ മോളോട് മാപ്പ്. ഞാനും ഒരു അച്ഛനാണ്.

അവിടെ നിന്നും ഓടിമാറി പിന്നെ ഞാനൊരു കുറ്റിക്കാട്ടിൽ അഭയം പ്രാപിച്ചു. അവിടെ ഒളിച്ചിരുന്ന് എല്ലാ അക്രമങ്ങളും ഞാൻ നിസഹായനായി കണ്ടുകൊണ്ടിരുന്നു. രണ്ട് ഹമാസ് ഭീകരർ ഒരു സ്ത്രീയുടെ വസ്ത്രം കീറാൻ ശ്രമിക്കുകയായിരുന്നു. അവൾ അത് തടുത്തു. അവർ അവളെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഒരു തീവ്രവാദി അവളുടെ തല അറുത്തു. അവളുടെ തല നിലത്തുകൂടി ഉരുണ്ടു. ഞാൻ ആ തലയും ദിവസവും സ്വപ്നം കാണുന്നു”- യോനി സാഡോണ് മാദ്ധ്യമത്തോട് പറഞ്ഞു.

 

Tags: Sexual ViolenceOctober 7 Hamas AttackEyewitnessReveals Horrific Details
ShareTweetSendShare

More News from this section

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

Latest News

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

ലൈം​ഗിക ശേഷി വർദ്ധിപ്പിക്കുന്ന ഗുളികകൾ, സ്പാനിഷ് ഓയിൽ, ​കിടപ്പുമുറിയിൽ സിസിടിവി കൺട്രോൾ റൂം; ചങ്കൂർ ബാബയുടെ നീഗൂഢ ജീവിതം

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

അന്യ മത വിശ്വാസം സ്വീകരിച്ച തിരുപ്പതി തിരുമല ക്ഷേത്രം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികളുടെ വെളിപ്പെടുത്തൽ

“വെറും ഒരു സാധാരണക്കാരൻ”; ആഗോള ഭീകരൻ ഹാഫിസ് അബ്ദുർ റൗഫ് സാധാരണ പാക് പൗരനെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies