കണ്ണൂർ: ജില്ലയിൽ വീണ്ടും ട്രെയിന് നേരെ കല്ലേറ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സാമൂഹിക വിരുദ്ധർ കല്ലേറ് നടത്തിയത്. പൂനെ- എറണാകുളം സൂപ്പർഫാസ്റ്റിന് നേരെയാണ് കല്ലേറുണ്ടായത്. ധർമ്മടത്തിനും തലശേരിയ്ക്കും ഇടയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ എസി കോച്ചിന്റെ ചില്ല് പൊട്ടിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.