അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത കുട്ടികൾക്ക് പോലും 'എ പ്ലസ്'; ചതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ; സ്വയം വിമർശനവുമായി എസ്. ഷാനവാസ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത കുട്ടികൾക്ക് പോലും ‘എ പ്ലസ്’; ചതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ; സ്വയം വിമർശനവുമായി എസ്. ഷാനവാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 08:47 am IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര നിലവാരത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രം​ഗമെന്നാണ് സർക്കാരിന്റെ വാദം. ഹൈ-ടെക് ക്ലാസ് റൂമുകളും മെച്ചപ്പെട്ട പഠനരീതികളുമാണ് പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ഉയർന്ന വിജയ ശതമാനത്തിന് പിന്നിലെന്ന് ഘോരംഘോരം പ്രസം​ഗിക്കുന്നവരാണ് ചുറ്റുമുള്ള പലരും.ഓരോ വർഷവും ഉയരുന്ന വിജയ ശതമാനം ഉയർത്തിക്കാട്ടി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രം​ഗം മെച്ചപ്പെടുന്നുവെന്ന് അവകാശപ്പെടലുകൾക്കിടെ സ്വയം വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ.

പൊതു വിദ്യാഭ്യാസ രം​ഗത്തെ വാരി കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിമർശിച്ചിരിക്കുന്നത്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. പൊതു പരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. പക്ഷേ 50 ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് അദ്ധ്യാപകരോട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറയുന്നത്.

‘ആർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീ​ക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. ജയിച്ചുകൊള്ളട്ടെ, വിരോധമില്ല. എല്ലാവരും എ പ്ലസിലേക്കോ ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 69,000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് കിട്ടുക എന്നുവെച്ചാലോ? എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾ വരെ അതിലുണ്ട്. ചതി എന്നുപറയുന്നത് ഇല്ലാത്ത കഴിവ് ഉണ്ടെന്ന് ആ കുട്ടിയോട് പറയുന്നതാണ്’-എസ്. ഷാനവാസ് പറ‍ഞ്ഞു. എസ്എസ്എൽസി ചോദ്യ പേപ്പർ തയ്യാറാക്കാനായുള്ള ശിൽപശാലയ്‌ക്കിടെയാണ് വിമർശനം.

പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ഉയർന്ന വിജയ ശതമാനത്തെ ഓർത്ത് അഭിമാനം കൊള്ളുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാക്കുകളാണിതെന്നത് ഞെട്ടിക്കുന്നതാണ്. വാരിക്കൊരി മാർക്ക് വിതരണം വേണ്ടെന്ന വാക്കാൽ നിർദ്ദേശത്തോടെയാണ് ശിൽപശാല അവസാനിച്ചത്. ഈ വർഷം 99.7 ആയിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയശതമാനം. 68,604 വിദ്യാർത്ഥികൾക്കായിരുന്നു ഫുൾ എ പ്ലസ്.

എന്നാൽ മൂല്യനിർണയം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിമർശനം ഉന്നയിച്ചതെന്നാണ് എസ്. ഷാനവാസിന്റെ വിശദീകരണം. പൊതുവിദ്യാഭ്യാസ രം​ഗത്തെ ഇകഴ്‌ത്തി കാട്ടുന്നതാണ് വിമർശനമെന്നാണ് അദ്ധ്യാപകർക്കിടയിലെ സംസാരം.

Tags: educationkerala
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies