തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില താഴോട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ വർദ്ധനവിനു ശേഷമാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ പവന് 800 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ഇന്ന് ഗ്രാമിന് 5785 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 46,280 രൂപയിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 47080 രൂപ എന്ന സർവ്വകാല റെക്കോർഡിലേക്ക് സ്വർണവില ഉയർന്നിരുന്നു. ഇപ്പോഴത്തെ കുറഞ്ഞ വില കണക്കിലെടുത്ത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അഡ്വാൻസ് ബുക്ക് ചെയ്യുന്നതിനുള്ള മികച്ച അവസരമാണ്. ഓഹരി വിപണിയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് വരും ദിവസങ്ങളിലും വില കുറയുമെന്നാണ് കരുതുന്നത്.















