ആലപ്പുഴ: കറി കത്തി ഉപയോഗിച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്കായിരുന്നു സംഭവം.
കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശിവൻക്കുട്ടി ഭാര്യയെ 11 തവണ കുത്തിയെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.