പഴയ ഫോൺ വിൽക്കാൻ ഒരുങ്ങുകയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പഴയ ഫോൺ വിൽക്കാൻ ഒരുങ്ങുകയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 07:03 pm IST
Facebook
Twitter
WhatsAppTelegram

സാധാരണയായി പഴയ ഫോണുകൾ വിൽക്കുമ്പോൾ സുരക്ഷ പ്രധാനമാണ്. ഒരാളുടെ സ്വകാര്യ വിവരങ്ങൾ വരെ ഇന്ന് മൊബൈൽ ഫോണിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഫോൺ വിൽക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ…

1. എല്ലാ ബാങ്കിഗ്, യുപിഐ ആപ്പുകൾ നീക്കം ചെയ്യുക. മൊബൈൽ ഫോൺ വിൽക്കുന്നതിന് മുൻപ് അതിലുള്ള ബാങ്ക് സംബന്ധമായ വിവരങ്ങൾ ഒഴിവാക്കിയെന്ന് ഉറപ്പ് വരുത്തുക. ബാങ്കിഗ് ആപ്പുകളും യുപിഐ ആപ്പുകളുമാണ് അതിൽ പ്രധാനം. ആപ്പിൽ അവശേഷിക്കുന്ന ഏതൊരു തരത്തിലുള്ള വിവരങ്ങളും അപകടകരമാണ്. പണം നഷ്ടപ്പെടാൻ വരെ അതിന് സാധ്യതയുണ്ട്.

2. കോൺടാക്റ്റുകളും സന്ദേശങ്ങളുമെല്ലാം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. പുതിയ ഫോണിൽ ഇവ ലഭിക്കുന്നതിനായി ബാക്ക്പ്പ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവയെല്ലാം സൂക്ഷിക്കാൻ പറ്റിയ ഒന്നാണ് ബാക്കപ്പ് ഓപ്ഷൻ. ഗൂഗിൾ ഡ്രൈവ് അതിന് ഒരു ഉദാഹരണമാണ്.

3. ഫോൺ റീസെറ്റ് ചെയ്യുന്നതിന് മുൻപ് എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുകയും എല്ലാ അക്കൗണ്ടുകളും നീക്കം ചെയ്തുവെന്നും ഉറപ്പാക്കുക. എന്നാൽ ഗൂഗിൾ അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ സാധിക്കില്ല. അതിനാൽ നേരിട്ട് ജി-മെയിൽ വഴി അക്കൗണ്ടുകൾ എല്ലാം ലോഗ് ഔട്ട് ചെയ്തുവെന്ന് ഉറപ്പാക്കേണ്ടതാണ്.

4. ഫോട്ടോകളും വീഡിയോകളും മറ്റ് മൾട്ടിമീഡിയ ഉള്ളടക്കങ്ങളും ബാക്കപ്പ് ചെയ്യാൻ ക്ലൗഡ് സ്റ്റോറേജ് സൊല്യൂഷൻ ഉപയോഗിക്കുക. ഇത് വഴി പഴയ ഫോണുകളിൽ നിന്നും പുതിയ ഫോണിലേക്ക് ഇവയെല്ലാം ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കും. ഇതിനായി ഗൂഗിൾ ഫോട്ടോകൾ, ഗൂഗിൾ ഡ്രൈവ്, മെക്രോസോഫ്റ്റ് ഓൺ ഡ്രൈവ്, അല്ലെങ്കിൽ ഏതെങ്കിലും ക്ലൗണ്ട് സേവനങ്ങൾ ഉപയോഗിക്കാം.

5. ഫോണുകളിൽ മൈക്രോ എസ്ഡി കാർഡുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, അവ നീക്കം ചെയ്യ്തുവെന്ന് ഉറപ്പാക്കുക. കൂടാതെ നീക്കംചെയ്യുന്നതിന് മുമ്പ്, സംഭരിച്ച ഡാറ്റ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുക.

6. ഫോണുകളിൽ നിന്നു സിം കാർഡുകൾ നീക്കം ചെയ്യാൻ നമ്മൾ മറക്കില്ല. എന്നാൽ അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഇ-സിം ഡാറ്റ. അതിലെ എല്ലാ വിവരങ്ങളും നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

7. അടുത്ത കാര്യം എന്ന് പറയുന്നത് വാട്‌സ്ആപ്പ് ബാക്ക്പ്പ് ആണ്. ഇത് വഴി പുതിയ ഫോണിലേക്ക് മാറുന്നതിന് മുമ്പ് നിങ്ങളുടെ വാട്‌സ്ആപ്പ് ഡാറ്റ സംരക്ഷിക്കാം. ഇതിനായി ഗൂഗിളിലെ വാട്‌സ്ആപ്പ് ക്രമീകരണങ്ങൾ ഉപയോഗിക്കാം. പുതിയ ഫോണിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയുന്നത് വഴി ബാക്കപ്പ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാം.

8. ഫോണിലെ ഫാക്ടറി റീസെറ്റ് ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഫോൺ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ, ഫോൺ ക്രമീകരണങ്ങളിലൂടെ നിങ്ങൾക്ക് നേരിട്ട് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കാൻ സാധിക്കും. ഇത് വഴി മറ്റൊരാൾക്ക് ഡാറ്റ കൈകാര്യം ചെയ്യുന്നതിന് സാധിക്കില്ല. മിക്ക പുതിയ ആൻഡ്രോയിഡ് ഫോണുകളും മുൻകൂട്ടി എൻക്രിപ്റ്റ് ചെയ്തതാണെങ്കിലും പഴയ ഫോണുകളിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടാകില്ല.

9. ഫോണിലെ എല്ലാ ഫയലുകളുടെയും ബാക്കപ്പ് സ്ഥിരീകരിക്കുകയും എൻക്രിപ്ഷൻ ഉറപ്പാക്കുകയും ചെയ്തുകഴിഞ്ഞാൽ, ഫാക്ടറി റീസെറ്റ് ചെയ്യാം. ഇതിനായി ഫോൺ സെറ്റിംഗ്‌സിലെ ഫാക്ടറി റീസെറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്നുള്ള എല്ലാ ഡാറ്റയും നീക്കം ചെയ്യപ്പെടും.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ, അവ കൃത്യമായി ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ധൈര്യമായി മൊബൈൽ ഫോൺ വിൽപന നടത്താം.

Tags: SUBMOBILE PHONE SELLING
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies