കോഴിക്കോട്: ഭർത്തൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തി. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്തൃമാതാവിന്റെയും സഹോദരിയുടെയും പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് യുവതിയുടെ കുടുംബം പറയുന്നു. അസ്വഭാവിക മരണത്തിന് എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.