ഇരുപത് വർഷമായി ഒരേ മൊബൈൽ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് നടി ജ്യോതിക. സൂര്യയും താനും വളരെ സിംപിളായി ജീവിക്കുന്നവരാണെന്നും അതെല്ലാം കുടുംബത്തിൽ നിന്നും ലഭിച്ചതാണെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ജ്യോതിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഇരുപത് വർഷമായി ഞാൻ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ തന്നെയാണ്. അതെല്ലാം അവിടെ നിന്നുണ്ടായ മാറ്റങ്ങളാണ്. സൂര്യയും ഞാനും വളരെ സിംപിളാണ്. സൂര്യയുടെ ഫാമിലിയിലാണെങ്കിലും അങ്ങനെയാണ്. അവരും വളരെ സിംപിളായി ജീവിക്കുന്നവരാണ്. അവിടെ നിന്നാണ് ഇതെല്ലാം പഠിച്ചത്. പതിനാറ് വർഷമായി ഞാൻ അവരോടൊപ്പം ആ വീട്ടിലുണ്ട്. എല്ലാം ആ വീട്ടിൽ നിന്നാണ് ലഭിച്ചത്. സൂര്യയുടെ ക്യാരക്റ്ററും അതുകൊണ്ടാണ് സിംപിളായത്.’- ജ്യോതിക പറഞ്ഞു.
താൻ സ്വന്തമായിട്ടാണ് സിനമയെല്ലാം തിരഞ്ഞെടുക്കുന്നതെന്നും സൂര്യ അതിലൊന്നും ഇടപെടില്ലെന്നും ജ്യോതിക പറഞ്ഞിരുന്നു. കഥ കേട്ട് കഴിഞ്ഞ് ഇഷ്ടപ്പെട്ടാൽ താൻ ഓക്കെ പറയും. പലപ്പോഴും താൻ അഭിനയിക്കുന്ന സിനിമ ലൊക്കേഷനുകളിൽ സൂര്യ എത്താറുണ്ടെന്നും ജ്യോതിക പറഞ്ഞിട്ടുണ്ടായിരുന്നു.