സഹായിക്കണം! സ്ത്രീകൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് കിം ജോൺ ഉൻ; സങ്കടം സഹിക്കാനാകാതെ തൂവാലകൊണ്ട് കണ്ണു തുടയ്ക്കുന്ന ഏകാധിപതിയുടെ വീഡിയോ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഹായിക്കണം! സ്ത്രീകൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് കിം ജോൺ ഉൻ; സങ്കടം സഹിക്കാനാകാതെ തൂവാലകൊണ്ട് കണ്ണു തുടയ്‌ക്കുന്ന ഏകാധിപതിയുടെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ മനുഷ്യത്വ രഹിതമായ പ്രവർത്തികൾ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ്. ഇതിൽ നിന്നും വ്യത്യസ്തമായി വിശ്വസിക്കാൻ അല്പം പ്രയാസമുള്ള കിമ്മിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്വേച്ഛാധിപതി കിം ജോങ് ഉൻ കരയുന്നതും കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതും വീഡിയോയിൽ കാണാം. കൂടുതൽ കുട്ടികളുണ്ടാകാൻ ഉത്തരകൊറിയയിലെ സ്ത്രീകളോട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് കിം പൊട്ടിക്കരഞ്ഞതെന്ന് പറയപ്പെടുന്നു.

ഉത്തരകൊറിയയിലെ ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ, കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ കിം തന്റെ രാജ്യത്തെ സ്ത്രീകളോട് അഭ്യർത്ഥിക്കുകയായിരുന്നു. ‘ദേശ ശക്തി’ ശക്തിപ്പെടുത്താൻ കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്ന് കിം ഉത്തരകൊറിയൻ സ്ത്രീകളോട് ആവശ്യപ്പെട്ടു.

തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നടന്ന ഒരു വനിതാ പരിപാടിയിൽ കിം ജോങ് ഉൻ കരയുന്നതും വെളുത്ത തൂവാല കൊണ്ട് കണ്ണുകൾ തുടയ്‌ക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ കാണാം.’ജനനനിരക്ക് കുറയുന്നത് തടയുക, കുട്ടികളെ നന്നായി പരിപാലിക്കുക, അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നിവ നമ്മുടെ അമ്മമാരുമായി ചേർന്ന് പരിഹരിക്കേണ്ട കുടുംബ പ്രശ്‌നങ്ങളാണ്’ എന്ന് പരിപാടിക്കിടെ കിം പറഞ്ഞതായി മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദശകങ്ങളിൽ ഉത്തരകൊറിയയുടെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതായി യുഎൻ കണക്കുകൾ വ്യക്തമാക്കുന്നു. ഉത്തരകൊറിയയെപ്പോലെ, അയൽരാജ്യമായ ദക്ഷിണകൊറിയയും ജനനനിരക്കിൽ വൻ ഇടിവാണ് നേരിടുന്നത്. ദക്ഷിണ കൊറിയയുടെ ഫെർട്ടിലിറ്റി നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്നതാണ്. ഹൈസ്കൂൾ ഫീസ്, കുട്ടികളെ പരിപാലിക്കാനുള്ള കഴിവില്ലായ്മ, പുരുഷ കേന്ദ്രീകൃത കോർപ്പറേറ്റ് സമൂഹം എന്നിവയാണ് ജനനനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങൾ.

1970-1980 കളിൽ, യുദ്ധാനന്തരം ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കാൻ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികൾ നടപ്പാക്കി. എന്നാൽ 1990-കളുടെ മധ്യത്തിൽ ഒരു ക്ഷാമം ഉണ്ടായി, അതിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ഇക്കാരണത്താൽ, ഉത്തര കൊറിയയിലെ ജനസംഖ്യ കുറയാൻ തുടങ്ങി. 2034ഓടെ ഉത്തരകൊറിയയിലെ ജനസംഖ്യ ഇനിയും കുറയുമെന്നാണ് ഹ്യൂണ്ടായ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. 2070 ആകുമ്പോഴേക്കും ഉത്തരകൊറിയയിലെ ജനസംഖ്യ 23.7 ദശലക്ഷമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2021ലെ കണക്കുകൾ പ്രകാരം ഉത്തര കൊറിയയുടെ ജനസംഖ്യ 26 ദശലക്ഷമാണ്.

Tags: kim jon uncrying
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies