സത്യസന്ധമായ, തുറന്ന മനസ്സോടെയുമുള്ള ഒരു ബന്ധമായിരുന്നു അത്; അച്ഛനെ കാണുമ്പോഴെല്ലാം പ്രധാനമന്ത്രി കാലിൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു; ശർമ്മിഷ്ഠ മുഖർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യസന്ധമായ, തുറന്ന മനസ്സോടെയുമുള്ള ഒരു ബന്ധമായിരുന്നു അത്; അച്ഛനെ കാണുമ്പോഴെല്ലാം പ്രധാനമന്ത്രി കാലിൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു; ശർമ്മിഷ്ഠ മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 05:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ പിതാവും മുൻ രാഷ്‌ട്രപതിയുമായ പ്രണബ് മുഖർജിയും തമ്മിൽ വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു നിലനിന്നിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. കോൺഗ്രസിനെതിരെ ശക്തമായ വിമർശനം ഉയർത്തുമ്പോൾ പോലും, നരേന്ദ്രമോദി എല്ലായ്‌പ്പോഴും തന്റെ പിതാവിനെ കാണുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു. സത്യസന്ധതയോടെയും തുറന്ന മനസ്സോടെയുമുള്ള ഒരു ബന്ധമായിരുന്നു അതെന്നും ശർമ്മിഷ്ഠ പറയുന്നു. ‘ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്സ്” എന്ന പുസ്തകം ഇറങ്ങുന്നതിന് മുന്നോടിയായി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

” രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പോൾ അച്ഛന് തന്റെ കടമകളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുമ്പോഴും ഭരണകാര്യങ്ങളിൽ ഒരിക്കലും ഇടപെടാനില്ലെന്ന് ഒരിക്കൽ നരേന്ദ്രമോദിയോട് അച്ഛൻ പറഞ്ഞിട്ടുണ്ട്. അവർ രണ്ട് പേരുടേയും പശ്ചാത്തലം നോക്കുകയാണെങ്കിൽ വ്യത്യസ്ത ആശയം പിന്തുടരുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ ബന്ധവും പലപ്പോഴും വിചിത്രമായി തോന്നാറുണ്ട്. എന്നാൽ നരേന്ദ്രമോദി ഗുജറാത്ത് പ്രധാനമന്ത്രിയാകുന്നതിന് മുൻപ് മുതൽ, അതായത് വർഷങ്ങൾ പഴക്കമുള്ള ബന്ധമാണ് അവർ രണ്ട് പേരും തമ്മിലുള്ളത്.

ഒരു സാധാരണ പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഡൽഹിയിൽ യോഗങ്ങൾക്കായി എത്തുമ്പോഴും, രാവിലെയുള്ള നടത്തങ്ങൾക്കിടയിലും അച്ഛനെ കാണാറുണ്ടായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. വളരെ മികച്ച രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തിയെന്നാണ് അദ്ദേഹം അച്ഛനെ കുറിച്ച് വിശേഷിപ്പിച്ചത്. കാണുമ്പോഴെല്ലാം അദ്ദേഹം അച്ഛന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു.

അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് രസകരമായ പലതും വായിക്കാൻ സാധിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്രമോദി അന്ന് രാഷ്‌ട്രപതിയായിരുന്ന അച്ഛനെ കാണാൻ എത്തുമായിരുന്നു. കോൺഗ്രസ് സർക്കാരിന്റേയും നയങ്ങളുടേയും കടുത്ത വിമർശകനാണ് നരേന്ദ്രമോദി അന്ന്. എന്നാൽ അച്ഛനെ കാണുമ്പോൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യും. അത് തനിക്ക് സന്തോഷം തരുന്നുണ്ടെന്ന് അച്ഛനും പറയുമായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹവും അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും” ശർമ്മിഷ്ഠ മുഖർജി പറയുന്നു.

 

 

Tags: CongressBJPPRANAB MUGHARJEEpm modisharmishtha mukherjee
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies