മിഷോങ് ചുഴലിക്കാറ്റിന്റെ കെടുതികളിൽ തമിഴ്നാട് ഒന്നാകെ ദുരിതമനുഭവിക്കുകയാണ്. വെള്ളക്കെട്ടിൽ ചെന്നൈ നഗരം അപ്പാടെ മുങ്ങി. ഇതിനിടെ ചുഴലിക്കാറ്റ് ആസ്വദിച്ച് റീൽ പങ്കുവച്ച നടി ശിവാനി നാരായണൻ പങ്കുവച്ച വീഡിയോ വിമർശനത്തിൽ മുങ്ങി. ഫ്ലാറ്റിലെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നാണ് ഇവർ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
മനസുഖിൻ ഒരു പായൽ എന്ന ഗാനത്തിനൊപ്പമാണ് ഇവർ ചുവട് വയ്ക്കുന്നത്. ഇതാണ് മിഷോങ് ചുഴലിക്കാറ്റ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പ്രണയക്കെടുതിയിൽപ്പെട്ട് അവശ്യ സാധനങ്ങൾക്കുപ്പോലും ആൾക്കാർ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരത്തിലുള്ള ഉത്തരവാദിത്തമില്ലാത്ത പ്രണതയെന്നാണ് ആൾക്കാരുടെ വിമർശനം.
സുരക്ഷിത സ്ഥലത്തിരുന്നു ഇങ്ങനെ എന്തുവേണമെങ്കിലും കാണിക്കാമെന്നും സാധാരണക്കാരന്റെ സ്ഥിതി മനസിലാക്കി അതിനായി പ്രാർത്ഥിക്കുക എങ്കിലും വേണമെന്നാണ് ജനങ്ങൾ പറയുന്നത്.
https://youtube.com/shorts/wLknu2eIuGs?si=jke8erHi8HzdNvUk
View this post on Instagram
“>
View this post on Instagram