വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 09:29 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് പോലീസ്. കാനിക്കുളത്തെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ജനൽ ചില്ലുകൾ അടിച്ചു തകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് യുവാവ് പരാക്രമം കാട്ടിയത്. സംഭവത്തിന് പിന്നാലെ പാലക്കാട് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. മരുത് റോഡ് ബസ്റ്റോപ്പിന് സമീപമുള്ള വീടിന്റെ മുറിയിൽ കയറിയാണ് ഇയാൾ അക്രമം കാണിച്ചത്. വീട്ടിലെ ഉപകരണങ്ങളെല്ലാം തല്ലിതകർത്ത ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീവയ്‌ക്കുമെന്നും ഇയാൾ ഭീഷണി മുഴക്കി. സംഭവത്തിന് പിന്നാലെ പോലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തി. എന്നാൽ വീടിന്റെ ജനൽഗ്ലാസ് തകർത്ത് സേനാംഗങ്ങൾക്ക് നേരെ വലിച്ചെറിയുകയായിരുന്നു ഇയാൾ. ഗ്യാസ് സിലണ്ടർ തുറന്നുവിട്ടത് അപകട സാധ്യത വർദ്ധിപ്പിച്ചത് കാരണം പാലക്കാട് നിന്നും കൂടുതൽ ജീവനക്കാരെ എത്തിച്ചിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാതിൽ ചവിട്ടി തുറന്ന് ബാബുവിനെ കീഴ്പ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്നുള്ള വിഭ്രാന്തിയാകും കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. സംസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിലൂടെ രക്ഷിച്ച 23-കാരനാണ് ബാബു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു കുമ്പാച്ചി മല കയറാൻ എത്തിയത്. ആദ്യം മല കയറാൻ പ്രതിസന്ധികളില്ലായിരുന്നെങ്കിലും പിന്നീട് തടസ്സം നേരിടുകയായിരുന്നു.

ഒരു കിലോമീറ്റർ ഉയരമുള്ള ചെറാട് മല കയറി മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കനത്ത വെയിൽ മൂലം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്ലാതെ ഒറ്റയ്‌ക്ക് മലകയറുകയായിരുന്നു. പിന്നീട് കൂട്ടുകാരുടെ അടുത്തേക്ക് തിരികെയിറങ്ങുമ്പോൾ കാൽ വഴുതി കുത്തനെയുള്ള മലയിടുക്കിൽ വീഴുകയായിരുന്നു. ഉയരത്തിൽ നിന്ന് 400 മീറ്ററും തറനിരപ്പിൽ നിന്ന് 600 മീറ്ററിനും ഇടയിലെ ഇടുക്കിലേക്കാണ് ബാബു വീണത്.

Tags: BABUArrrest
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies