ഫീൾഡിംഗിൽ സ്വതസിദ്ധ ശൈലി കൈവിടാതെ അതേ ഫോം നിലനിർത്തുകയാണ് പാകിസ്താൻ ടീം.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇത് വ്യക്തമാക്കുന്നൊരു സംഭവം കളത്തിലുണ്ടായത്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള ചതുര്‍ദിന സന്നാഹ മത്സരത്തിനിടെയായിരുന്നു മികവേറിയ ഫീൾഡിംഗ് പാകിസ്താൻ ടീം കാഴ്ചവച്ചത്.
ഒരു പന്തിൽ ഏഴു റൺസാണ് പാക്സിതാൻ നൽകിയത്. എതിർ ടീം ബൗണ്ടറിയോ സിക്സറോ ഒന്നും അടിച്ചതുമില്ല.സംഭവത്തിന്റെ വീഡിയോ എന്തായാലും വൈറലായിട്ടുണ്ട്. ലെഗ് സ്പിന്നര്‍ അര്‍ബ്രാര്‍ അഹമ്മദെറിഞ്ഞ 78ാം ഓവറിനിടെയായിരുന്നു സംഭവം.
മാറ്റ് റെന്‍ഷോയുടെ ഷോട്ട് ബൗണ്ടറി ലൈനിനു തൊട്ടരികെ വച്ച് പാക് താരം തടുത്തിട്ടു. നോണ്‍ സ്ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോ എത്തുമ്പോഴേക്കും റെന്‍ഷോയും മക്ക്സ്വീനിയും മൂന്നു റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ വിക്കറ്റ് കീപ്പർ എൻഡിലേക്ക് പാക് താരം വീണ്ടും ത്രോ ചെയ്തു. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദും സ്ലിപ്പ് ഫീല്‍ഡറും പന്ത് കണ്ടതുപോലുമില്ല. ബോള്‍ നേരെ പോയത് ബൗണ്ടറിയിലേക്കും.
7 Runs in 1 Ball due to Pakistan Fielding. pic.twitter.com/ycHp0A7bmh
— CricketGully (@thecricketgully) December 8, 2023
“>