ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിലെ സബർമതി മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബിലുള്ള ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ ദൃശ്യങ്ങളാണ് അദ്ദേഹം എക്സിലൂടെ പങ്കുവച്ചത്. സാസ്കാരിക പൈതൃകവും തനിമയും കൈവിടാതെ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ റെയിൽവേ സ്റ്റേഷന്റെ മനോഹാരിത ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചരിത്രത്തിലിടം നേടിയ ദണ്ഡിയാത്രയെ അവിടുത്തെ ചുവരുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ കാണാം..
Terminal for India's first bullet train!
📍Sabarmati multimodal transport hub, Ahmedabad pic.twitter.com/HGeoBETz9x
— Ashwini Vaishnaw (@AshwiniVaishnaw) December 7, 2023
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നിലവിൽ നിർമ്മാണത്തിലാണ്. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. 1,08,000 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.