ദേ പിന്നേം അതേ ചോദ്യപേപ്പർ; കേരള സർവ്വകലാശയിലെ 5-ാം സെമസ്റ്റർ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേ പിന്നേം അതേ ചോദ്യപേപ്പർ; കേരള സർവ്വകലാശയിലെ 5-ാം സെമസ്റ്റർ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 09:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർവ്വകലാശാല വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ ഹിസ്റ്ററിയുടെ പേപ്പറായ ‘മേജർ ട്രെൻഡ്‌സ് ഇൻ ഹിസ്‌റ്റോറിയോഗ്രഫി’യുടെ പരീക്ഷ റദ്ദാക്കിയത്. ഇതേതുടർന്ന് ഡിസംബർ11,13 തീയതികളിൽ നടത്താനിരുന്ന ബിഎ ഹിസ്റ്ററിയുടെ 5-ാം സെമസ്റ്ററിലെ മറ്റു പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷയ്‌ക്ക് ശേഷമാണ് കോളേജുകളിൽ നിന്ന് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറാണ് ഇത്തവണയും ഉണ്ടായതെന്ന് പരീക്ഷ കൺട്രോളർക്ക് വിവരം ലഭിക്കുന്നത്. വൈസ് ചാൻസ്‌ലറെ ഇക്കാര്യം അറിയിച്ചതോടെ പരീക്ഷ റദ്ദാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. 11, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളിലും ഈ പിഴവ് ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും വി.സി നിർദ്ദേശിച്ചു. ഇതേതുടർന്നാണ് ഈ പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്.

ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും പരിശോധന നടത്തുന്നതിലും ഉണ്ടായ പിഴവാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്താൻ ഇടയാക്കിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. ഇതുസംബന്ധിച്ച് പരിശോധന നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർവ്വകലാശാല അധികൃതർ അറിയിച്ചു.

Tags: kerala university5th semba historyexam cancelled
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies