ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 300 കോടി രൂപ; ധീരജ് സാഹുവിനെ തള്ളി കോൺഗ്രസ്; എംപിയുടെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് വിശദീകരണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 300 കോടി രൂപ; ധീരജ് സാഹുവിനെ തള്ളി കോൺഗ്രസ്; എംപിയുടെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 05:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. കോൺഗ്രസിന് ധീരജ് സാഹുവിന്റെ ബിസിനസുമായി യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇതുവരെ കണക്കിൽ പെടാത്ത 300 കോടി രൂപയോളമാണ് കണ്ടെടുത്തത്. ഒരു അന്വേഷണ ഏജൻസി ഒറ്റ ഓപ്പറേഷനിൽ ഇതാദ്യമായാണ് ഇത്രയും വലിയ അളവിൽ കള്ളപ്പണം പിടിച്ചെടുക്കുന്നതെന്നാണ് റിപ്പോർട്ട്.

വിഷയത്തിൽ കോൺഗ്രസിനെതിരെ കൂടി വിമർശനം ശക്തമായതിന് പിന്നാലെയാണ് ജയറാം രമേശ് വിശദീകരണവുമായി രംഗത്തെത്തിയത്. ” ധീരജ് സാഹുവിന്റെ ബിസിനസുകളുമായി പാർട്ടിക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല. ആദായനികുതി വകുപ്പ് അയാളുടെ ഇടങ്ങളിൽ നിന്ന് ഇത്ര വലിയ തുക കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് എങ്ങനെ ആണെന്ന് വിശദീകരിക്കാൻ ധീരജ് സാഹുവിന് മാത്രമാണ് കഴിയുക” എന്നും ജയറാം രമേശ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിട്ടുണ്ട്. ‘ഓരോ രൂപയും പൊതുജനങ്ങൾക്ക് തിരികെ കൊടുക്കും എന്നത് മോദിയുടെ ഉറപ്പാണെന്നാണ്’ അദ്ദേഹം എക്‌സിൽ കുറിച്ചത്.

ബിജെപി നേതാക്കളും ധീരജ് സാഹുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള ധീരജ് സാഹുവിന്റെ ഫോട്ടോ പങ്കുവച്ച അമിത് മാളവ്യ, കള്ളന്മാരെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്നതെന്നും പരിഹസിച്ചു. കള്ളപ്പണം പിടിച്ചെടുത്ത വിഷയത്തിൽ രാഹുലിന്റെ മൗനം സംശയാസ്പദമാണെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞത്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ധീരജ് സാഹുവിനെ മൂന്ന് തവണ രാജ്യസഭയിലേക്ക് എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് അയച്ചതെന്നും, ആ പണം ആർക്ക് വേണ്ടിയായിരുന്നു എന്നതിൽ അന്വേഷണം വേണമെന്നും ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.

2010 മുതൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എംപിയാണ് ധീരജ് സാഹു. ഇയാളുമായി ബന്ധപ്പെട്ട് ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്റ്റിലറി ഗ്രൂപ്പിലും പരിശോധന നടന്നിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. അതേസമയം പിടിച്ചെടുത്ത നോട്ടുകൾ ഇനിയും എണ്ണിത്തീർന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

 

 

Tags: CongressBJPjayaram rameshIT RAIDDheeraj Sahu
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies