ഗോത്രമേഖലയ്ക്ക് അംഗീകാരം ; ഛത്തീസ്ഗഡിലെ ആദ്യ വനവാസി മുഖ്യമന്ത്രിയായി വിഷ്ണുദേവ് ​​സായി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോത്രമേഖലയ്‌ക്ക് അംഗീകാരം ; ഛത്തീസ്ഗഡിലെ ആദ്യ വനവാസി മുഖ്യമന്ത്രിയായി വിഷ്ണുദേവ് ​​സായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 05:42 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ ; വിഷ്ണുദേവ് ​​സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി പദവിയിലേയ്‌ക്ക് . സംസ്ഥാനത്തെ ആദ്യ വനവാസി മുഖ്യമന്ത്രി കൂടിയാണ് വിഷ്ണുദേവ് ​​സായി. ഞായറാഴ്ച റായ്പൂരിൽ നടന്ന ബിജെപി എംഎൽഎ യോഗത്തിലാണ് അദ്ദേഹത്തിന്റെ പേര് അംഗീകരിച്ചത്. രാഷ്‌ട്രീയത്തിൽ, ക്ലീൻ ഇമേജും നീണ്ട രാഷ്‌ട്രീയ പരിചയവുമുളള നേതാവാണ് വിഷ്ണുദേവ് ​​സായി.

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി അർജുൻ മുണ്ട, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, ദുഷ്യന്ത് കുമാർ ഗൗതം എന്നിവരാണ് വിഷ്ണുദേവ് ​​സായിയുടെ പേര് നിർദേശിച്ചത് . കുങ്കുരി നിയമസഭാ സീറ്റിൽ നിന്നാണ് വിഷ്ണു സായി വിജയിച്ചത്. ‘ നിങ്ങൾ അദ്ദേഹത്തെ എംഎൽഎ ആക്കുക, ഞങ്ങൾ അദ്ദേഹത്തെ വലിയ ആളാക്കും.‘ എന്നായിരുന്നു ഇലക്ഷൻ പ്രചാരണ സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പൊതുജനങ്ങളോട് പറഞ്ഞത് .

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി മേഖലകളിൽ ഏറ്റവും വലിയ വിജയമാണ് ബിജെപി നേടിയത് . ഛത്തീസ്ഗഡിൽ പ്രാദേശിക, ആദിവാസി മുഖ്യമന്ത്രി വേണമെന്ന ആവശ്യം എക്കാലത്തും ഉയർന്നിരുന്നു.

1964 ഫെബ്രുവരി 21 ന് ജഷ്പൂരിലെ ബാഗിയ ഗ്രാമത്തിൽ രാംപ്രസാദ് സായിയുടെയും ജാസ്മിനി ദേവിയുടെയും മകനായാണ് വിഷ്ണു സായി ജനിച്ചത്. കർഷകകുടുംബത്തിൽ നിന്ന് വന്ന വിഷ്ണുദേവ് ​​നീണ്ട 35 വർഷത്തെ രാഷ്‌ട്രീയ യാത്രയിലൂടെയാണ് പ്രശസ്തനായത്.

വിഷ്ണുദേവ് ​​സായിയുടെ പ്രാഥമിക വിദ്യാഭ്യാസം കുങ്കുരിയിലായിരുന്നു. 12-ാം ക്ലാസ് വരെ അവിടെ പഠിച്ചെങ്കിലും പിന്നീട് പഠനം ഉപേക്ഷിച്ചു. കൃഷിയിൽ പിതാവിനെ സഹായിച്ച വിഷ്ണുദേവ് ​​സായി 25-ാം വയസ്സിലാണ് രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും തുടക്കം മുതൽ ജനസംഘവുമായി ബന്ധപ്പെട്ടിരുന്നു.

1989-1990 കാലഘട്ടത്തിൽ അവിഭക്ത മധ്യപ്രദേശിലെ തപ്കര ബാഗിയ ഗ്രാമപഞ്ചായത്തിൽ നിന്ന് അദ്ദേഹം എതിരില്ലാതെ സർപഞ്ചായി  തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം 1990ൽ ബിജെപി ടിക്കറ്റിൽ തപ്കര സീറ്റിൽ നിന്ന് ആദ്യമായി എംഎൽഎയായി. 8 വർഷം എംഎൽഎ ആയിരുന്ന ശേഷം 2004ൽ റായ്ഗഡിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

എംപിയായിരുന്ന കാലത്ത് മോദി സർക്കാരിൽ സ്റ്റീൽ മന്ത്രാലയത്തിൽ സഹമന്ത്രിയായി. 2011ലും 2020ലും പാർട്ടി അദ്ദേഹത്തെ ഛത്തീസ്ഗഡ് ബിജെപി സംസ്ഥാന അധ്യക്ഷനാക്കി. 2022ൽ ബിജെപിയുടെ ദേശീയ പ്രവർത്തക സമിതി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags: Featuerdvishnudev sai
ShareTweetSendShare

More News from this section

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies