ഇസ്രോയിൽ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം. ടെക്നീഷ്യന് തസ്തികകളിലേക്കുള്ള 54 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് isro.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 31-ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
എസ്എസ്എൽസി/എസ്എസ്സി പാസ്, എൻസിവിടിയിൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി എന്നിവയാണ് ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്ക്) യോഗ്യത മാനദണ്ഡം.
എസ്എസ്എൽസി/എസ്എസ്സി പാസ്, എൻസിവിടിയിൽ നിന്ന് ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി- ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ)
എസ്എസ്എൽസി/എസ്എസ്സി പാസ്, എൻസിവിടിയിൽ നിന്ന് ഇൻസ്ട്രമെന്റ് മെക്കാനിക്ക് ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി- ടെക്നീഷ്യൻ-ബി (ഇൻസ്ട്രമെന്റ് മെക്കാനിക്ക്)
എസ്എസ്എൽസി/എസ്എസ്സി പാസ്, എൻസിവിടിയിൽ നിന്ന് ഡിജിറ്റൽ ഫോട്ടോഗ്രഫി/ഫോട്ടോഗ്രഫി ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി- ടെക്നീഷ്യൻ-ബി (ഫോട്ടോഗ്രഫി)
എസ്എസ്എൽസി/എസ്എസ്സി പാസ്, എൻസിവിടിയിൽ നിന്ന് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി- ടെക്നീഷ്യൻ-ബി (ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ) എന്നിങ്ങനെയാണ് യോഗ്യത മാനദണ്ഡം.
18-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്തുപരീക്ഷയ്ക്കും സ്കില്ഡ ടെസ്റ്റിനും വഴിയാകും തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. 500 രൂപ പ്രോസസിംഗ് ഫീസ് ആയി അടയ്ക്കണം.