കോഴിക്കോട്: കായണ്ണയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗോപികയെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടി രാവിലെ ട്യൂഷന് പോകുന്നതിനിടെ നായ പിന്നാലെയെത്തി. കൈ വീശി ഓടിക്കാൻ ശ്രമിക്കവെ കയ്യിൽ കടിക്കുകയായിരുന്നു. കുട്ടി കല്ലോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.