കണ്ണൂർ: ചൊക്ലിയിൽ യുവതി കിണറ്റിൽ വീണ് മരിച്ച നിലയിൽ. പൊട്ടിപ്പാലം സ്വദേശി ഷഫ്ന (26) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലാക്കരയിലുള്ള ഭർതൃഗൃഹത്തിലെ കിണറിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാരപ്പൊയിൽ റിയാസിന്റെ ഭാര്യയാണ് ഷഫ്ന. ഇവർക്ക് നാല് വയസുള്ള ഒരു മകളുണ്ട്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.