ദക്ഷിണ ചൈനാക്കടലിൽ ബോട്ടും കപ്പലും കൂട്ടിയിടിച്ച സംഭവം; ചൈന- ഫിലിപ്പീൻസ് സംഘർഷം കനക്കുന്നു; ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയതായി ഫിലിപ്പീൻസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദക്ഷിണ ചൈനാക്കടലിൽ ബോട്ടും കപ്പലും കൂട്ടിയിടിച്ച സംഭവം; ചൈന- ഫിലിപ്പീൻസ് സംഘർഷം കനക്കുന്നു; ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയതായി ഫിലിപ്പീൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 06:28 pm IST
FacebookTwitterWhatsAppTelegram

മനില : ദക്ഷിണ ചൈനാക്കടലിലെ തർക്ക മേഖലയിൽ സംഘർഷം കനക്കുന്നു. ഞായറാഴ്ച ഒരു ഫിലിപ്പീൻസ് ബോട്ടും ഒരു ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലും കൂട്ടിയിടിച്ചു. ഇതിനു തൊട്ടു മുൻപ് ഫിലിപ്പിനോ മത്സ്യത്തൊഴിലാളികൾക്ക് സാധനങ്ങൾ എത്തിക്കുന്ന മൂന്ന് സർക്കാർ ബോട്ടുകളെ തടസ്സപ്പെടുത്താൻ  ചൈനീസ് കോസ്റ്റ് ഗാർഡ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. ഫിലിപ്പീൻസ് ഈ ആരോപണമുന്നയിച്ചതിനു ഒരു ദിവസത്തിന് ശേഷമുണ്ടായ അപകടം ഈ മേഖലയിൽ സംഘർഷം വര്ധിപ്പിക്കുന്നുണ്ട്.

ഇതേതുടർന്ന് ദക്ഷിണ ചൈനാ കടൽ സംഘർഷത്തിൽ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയതായി ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഫിലിപ്പീൻസ് കപ്പലുകൾക്കെതിരായ നിയമവിരുദ്ധ നടപടികളിൽ നിന്നും അപകടകരമായ കുതന്ത്രങ്ങളിൽ നിന്നും പിന്മാറാനും കപ്പലുകൾക്ക് നിർദ്ദേശം നൽകാനും മന്ത്രാലയം ചൈനയോട് ആവശ്യപ്പെട്ടു. ഫിലിപ്പീൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലെ ചൈനീസ് കപ്പലുകളുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധവും നാവിഗേഷൻ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതുമാണെന്ന് മന്ത്രാലയം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക്  സാധനങ്ങൾ എത്തിക്കുന്ന മൂന്ന് ഫിഷറീസ് ബ്യൂറോ കപ്പലുകൾക്ക് നേരെ ചൈന ജലപീരങ്കി പ്രയോഗിച്ചതിലും പ്രതിഷേധം രേഖപ്പെടുത്തി.

എന്നാൽ ഫിലിപ്പീന്സിന്റെ സ്വതന്ത്ര പരമാധികാരത്തെ ഹനിക്കുന്ന രീതിയിൽ ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസിനെതിരെ നടന്ന സംഭവങ്ങളിൽ ചൈനയെ യുകെ അപലപിച്ചു. ദക്ഷിണ ചൈനാ കടലിലെ ‘അപകടകരമായ’ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് അമേരിക്കയും ബീജിംഗിനോട് ആവശ്യപ്പെട്ടു.

ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കടൽത്തീരം പങ്കുവെക്കുന്ന ദക്ഷിണ ചൈനാ കടലിന്റെ ഭാഗങ്ങൾ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ ചൈനയുടെ ഈ വിപുലമായ അവകാശവാദങ്ങൾക്ക് നിയമപരമായ യാതൊരു അടിസ്ഥാനമില്ലെന്ന് 2016-ൽ പെർമനന്റ് കോടതി ഓഫ് ആർബിട്രേഷൻ വിധിച്ചിരുന്നു.

Tags: ChinaPHILIPPINESNorth China Sea
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies