48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ രണ്ട് ഡോക്ടർമാർ മരിച്ചു: നീണ്ട ജോലി സമയവും മാനസികസമ്മർദ്ദവും കാരണമെന്ന് മെഡിക്കൽ സംഘടനകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ രണ്ട് ഡോക്ടർമാർ മരിച്ചു: നീണ്ട ജോലി സമയവും മാനസികസമ്മർദ്ദവും കാരണമെന്ന് മെഡിക്കൽ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 08:36 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ചെന്നൈയിലെ ആശുപത്രികളിൽ 48 മണിക്കൂർ സമയത്തിനുള്ളിൽ രണ്ടു ഡോക്ടർമാർ മരിച്ചു. മദ്രാസ് മെഡിക്കൽ കോളേജിലും അയനാവരത്തെ ഇഎസ്‌ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യനും ഡോ. ​​സോലൈസാമിയും ആണ് മരണമടഞ്ഞത്.

24 മണിക്കൂറിലേറെ നീണ്ട ജോലി ഷിഫ്റ്റിൽ നിന്ന് മടങ്ങിയ ശേഷമാണ് മരിച്ചത്. ഡോ.മരുതുപാണ്ഡ്യ ൻ 36 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു എന്നും പറയപ്പെടുന്നു.

 

ഡിസംബർ 10 ഞായറാഴ്ചയാണ് മദ്രാസ് മെഡിക്കൽ കോളേജിലെ (എംഎംസി) സൂപ്പർ സ്പെഷ്യാലിറ്റി ബിരുദാനന്തര ബിരുദധാരിയായ ഡോ.മരുതുപാണ്ഡ്യനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 11 തിങ്കളാഴ്ച, ചെന്നൈയിലെ അയനാവരത്തെ ഇഎസ്‌ഐ ഹോസ്പിറ്റലിലെ ഡോ. സോലൈസാമി ജോലി കഴിഞ്ഞ് മടങ്ങിയ ശേഷം മരിച്ചു. രണ്ട് ഡോക്ടർമാരും അമിത ജോലി ചെയ്തിരുന്നതായും 24 മണിക്കൂർ നീണ്ട ജോലി ഷിഫ്റ്റിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് മരിച്ചത് എന്നും ആരോപണമുണ്ട്.

രണ്ട് ഡോക്ടർമാർക്കും അമിത ജോലിയുണ്ടായിരുന്നെന്നും കടുത്ത സമ്മർദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി (DASE) സെക്രട്ടറി ഡോ.ശാന്തി എ.ആർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശുപത്രികളിൽ ജീവനക്കാരില്ലാത്തതിനാൽ ഡോക്ടർമാർക്കുണ്ടായ അമിത ജോലിയുടെ ഫലമാണിത്. മദ്രാസ് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഡോക്ടർ മരുതുപാണ്ഡ്യനെ ആശുപത്രിയിൽ ഡാറ്റാ ഓപ്പറേഷൻ ജോലിക്ക് നിയോഗിച്ചുവെന്നും അവർ ആരോപിച്ചു

ദൈർഘ്യമേറിയ ഡ്യൂട്ടി ഡോക്ടർമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാൽ 24 മണിക്കൂർ ഡ്യൂട്ടി അസൈൻമെന്റുകൾ നിർത്തലാക്കണമെന്നും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു

Tags: Madras Medical CollegeDr Maruthu PandianChennai doctors dead
ShareTweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies