ബെംഗളൂരു: കർണാടകയിൽ മദ്ധ്യവയസ്കനെ കടുവ കൊന്നു. കർണാടകയിലെ ഗുണ്ടൽപേട്ട സ്വദേശി ബസവനാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് ബസവനെ കടുവ ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കാട്ടിലേക്ക് പോയ ബസവനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും ബസവനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് കടുവ ആക്രമിച്ച നിലയിൽ ബസവന്റെ മൃതദേഹം കണ്ടെത്തിയത്.