ഓഹരി വിൽപ്പനയ്ക്കൊരുങ്ങി ഒല; വിപണിയിലെ ഓട്ടത്തിൽ മുന്നിലെത്തുക ലക്ഷ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓഹരി വിൽപ്പനയ്‌ക്കൊരുങ്ങി ഒല; വിപണിയിലെ ഓട്ടത്തിൽ മുന്നിലെത്തുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 10:08 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്ക് സജ്ജമാകുന്നു. 700 മില്യൺ ഡോളർ മുതൽ 800 മില്യൺ ഡോളർ വരെയാണ് സമാഹരിക്കാൻ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിന് വേണ്ടിയുള്ള ഡ്രാഫ്റ്റ് റെഡ് ഹയറിംഗ് പ്രോസ്‌പെക്ട് ഡിസംബർ 20-ന് സമർപ്പിക്കും. ഒലയുടെ വൈദ്യുത വാഹനങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനും ലിഥിയം അയൺ ബാറ്ററി നിർമ്മാണ ശാല സ്ഥാപിക്കുന്നതിനുമാണ് ഇതിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിക്കുക. ഒലയുടെ ഇരുചക്ര വാഹനങ്ങൾക്ക് വൻതോതിൽ വിൽപ്പന വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇതേ തോതിൽ ഉത്പാദനം വർദ്ധിപ്പിക്കാനായിട്ടില്ല. നിലവിൽ സമാഹരിക്കുന്ന തുകയിലൂടെ മികച്ച വളർച്ച നേടാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കഴിഞ്ഞ 20 വർഷത്തിനിടയിൽ രാജ്യത്തെ വാഹന നിർമ്മാതാവ് നടത്തുന്ന ആദ്യ ഐപിഒയാണ് ഇത്. 2002-ൽ മാരുതി സുസുക്കിയാണ് ഇത്തരത്തിൽ ഏറ്റവും ഒടുവിൽ ഓഫർ നടത്തിയത്. അന്ന് മാരുതി ഉദ്യോഗ് എന്നായിരുന്നു മാരുതി സുസുക്കി അറിയപ്പെട്ടിരുന്നത്. പുതിയ ഓഫർ അനുസരിച്ച് 2024 സാമ്പത്തിക വർഷം അവസാനത്തോടെ കമ്പനി പരസ്യമായി ഇത് ലിസ്റ്റ് ചെയ്യും. ഏകദേശം 58,363 കോടി രൂപ മുതൽ 66,701 രൂപ വരെയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യം വയ്‌ക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക്, ഗോൾഡ്‌സ്മാൻ സാക്‌സ് എന്നിവയാണ് ഓഫറിൽ ഓഹരിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

ഈ വർഷം ഒക്ടോബറോടെ ഒല ഇലക്ട്രിക് ഇക്വിറ്റിയുൾപ്പെടെ ശേഖരിച്ച് 3,200 കോടി സമാഹരിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഗിഗാഫാക്ടറിയിൽ ഇവി നിർമ്മാണ യൂണിറ്റും ബാറ്ററി യൂണിറ്റും വേഗത്തിലാക്കാൻ ഈ തുക പൂർണമായും വിനിയോഗിച്ചു. 2024-ന്റെ തുടക്കത്തോടെ ഇത് പ്രവർത്തനക്ഷമമാകുകയും ഒലയുടെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കുമെന്നുമാണ് പ്രതീക്ഷ. 2021-ലാണ് ഒല ഇലക്ട്രിക് ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുന്നത്. ജൂണിൽ 4,000 യൂണിറ്റുകളിൽ നിന്ന സ്ഥാപനം 2022 അവസാനത്തോടെ 80,000 യൂണിറ്റിലെത്തി. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഒല ഏകദേശം 30,000-ൽ അധികം ഇവികൾ വിറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Tags: OLA
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies