നിർമിത ബുദ്ധി രൂപാന്തരഘട്ടത്തിൽ, സുതാര്യമാക്കേണ്ടത് അനിവാര്യം; വളർച്ചയ്ക്കും പരിവർത്തനത്തിനുമായി ആ​ഗോള ചട്ടക്കൂട് വേണം: പ്രധാനമന്ത്രി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർമിത ബുദ്ധി രൂപാന്തരഘട്ടത്തിൽ, സുതാര്യമാക്കേണ്ടത് അനിവാര്യം; വളർച്ചയ്‌ക്കും പരിവർത്തനത്തിനുമായി ആ​ഗോള ചട്ടക്കൂട് വേണം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 06:13 am IST
FacebookTwitterWhatsAppTelegram

AIന്യൂഡൽഹി: നിർമിത ബുദ്ധി രൂപാന്തരഘട്ടത്തിലാണെന്നും അതിനെ കഴിയുന്നത്ര സുതാര്യമാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിവർത്തനപരവും സുതാര്യവും വിശ്വസനീയവും ആയാൽ മാത്രമേ ഏതൊരു സംവിധാനവും സുസ്ഥിരമാക്കാൻ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ പാർട്‌ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ) ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കും പരിവർത്തനത്തിനുമായി ആ​ഗോള ചട്ടക്കൂട് വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ ഇത് രൂപപ്പെടുത്തുകയും നിയമമാക്കുകയും ചെയ്യണം. ഡീപ്ഫേക്കുകളുടെ വെല്ലുവിളിക്ക് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുന്നു. സൈബർ സുരക്ഷ, ഡാറ്റ മോഷണം, ഭീകരവാദ ഗ്രൂപ്പുകളുടെ എഐ ടൂളുകളുടെ ഉപയോഗം എന്നിവയും വലിയ വെല്ലുവിളികളാണ്. ഭീകര സംഘങ്ങൾക്ക് എഐ ഉപകരണങ്ങൾ ഉണ്ടെങ്കിൽ അത് ആഗോള സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകും. നിർമിത ബുദ്ധി ദുരുപയോഗം തടയാൻ ചർച്ചകൾ സംഘടിപ്പിക്കേണ്ടതുണ്ട്, സമവായത്തിലെത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡീപ്ഫേക്ക് പോലെയുള്ള ഭീഷണികൾ ജനങ്ങളിൽ ഭയം നിറച്ചിട്ടുണ്ട്. എന്നാൽ എഐ സുതാര്യവും പക്ഷപാതരഹിതവുമാണെന്ന് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്. ജനങ്ങളുടെ നേട്ടത്തിനും നല്ല ഭാവിക്കുമുള്ളതാണ് നിർമിത ബുദ്ധി. ഇതുകൊണ്ട് ആരും പിന്നോക്കം പോകില്ലെന്നും നമുക്ക് ബോധ്യപ്പെടുത്താനാകണമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. ഉച്ചകോടിയിൽ പങ്കെടുത്ത നയതന്ത്രജ്ഞരോടും മന്ത്രിമാരോടും വ്യവസായ പങ്കാളികളോടും വളരെയധികം ജാഗ്രതയോടെ മുന്നോട്ടുപോകാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

അന്താരാഷ്‌ട്ര കാര്യങ്ങൾക്കായി ഉടമ്പടികളും പെരുമാറ്റചട്ടങ്ങളും ഉള്ളതുപോലെ ആ​ഗോള തലത്തിൽ എഐയ്‌ക്കായി ആ​ഗോള ചട്ടക്കൂട് എത്രയും വേ​ഗം തയ്യാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ എന്നതിലുപരി ലോകമെമ്പാടുമുള്ള പ്രസ്ഥാനമായി മാറിയെന്നും ‍ഇതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐയുടെ വെല്ലുവിളികളും അവസരങ്ങളും മനസിലാക്കുന്നതിനും അവയുടെ പരിണാമം പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്ന 28 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും ഫോറമാണ് ‍ജിപിഎഐ. 2024-ൽ ഇന്ത്യയാണ് അദ്ധ്യക്ഷ പ​ദവി വഹിക്കുന്നത്.

Tags: pm modiAIGPAI Summit
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies