'സബ് കാ സാത്ത്, സബ് കാ വികാസ്';വെറും മുദ്രാവാക്യമല്ല, ഉറച്ച തീരുമാനമാണ്; അത് യാഥാർത്ഥ്യമായി മാറുന്നതിന് രാജ്യം സാക്ഷിയാകുന്നു: യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സബ് കാ സാത്ത്, സബ് കാ വികാസ്’;വെറും മുദ്രാവാക്യമല്ല, ഉറച്ച തീരുമാനമാണ്; അത് യാഥാർത്ഥ്യമായി മാറുന്നതിന് രാജ്യം സാക്ഷിയാകുന്നു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 07:08 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഭാരതത്തിലെ എല്ലാ പൗരന്മാരിലും വികസനമെത്തുമെന്നത് ഒരു മുദ്രാവാക്യമല്ലെന്നും അതൊരു പ്രതിജ്ഞയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസിത് ഭാരത് സങ്കൽപ് യാത്രയിലൂടെ ഓരോ പൗരന്മാരുടെ ജീവിതത്തിലും സമൃദ്ധിയും സന്തോഷവും നിറയ്‌ക്കുമെന്ന പ്രതിജ്ഞയാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി 4 ലക്ഷത്തിലധികം ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

” വീട്, ശൗചാലയം, സൗജന്യ റേഷൻ, കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമത്തിലെ ഏതെങ്കിലും വ്യക്തിക്ക് ലഭിക്കുന്നില്ലെങ്കിൽ ഉടനടി ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. സബ്കാ സാത്ത്- സബ്കാ വികാസ് എന്നത് കേവലം ഒരു മുദ്രാവാക്യമല്ല മറിച്ച് അതൊരു പ്രതിജ്ഞയാണ് ” – യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് നൽകുന്ന ആനുകൂല്യങ്ങൾ എല്ലാവരിലും ഒരുപോലെ വിവേചനങ്ങളില്ലാതെ എത്തിക്കുമെന്നും ഇതുവരെ 490 ഗ്രാമങ്ങളിലും 18 നഗരങ്ങളിലും വികസിത് ഭാരത് സങ്കൽപ് യാത്ര നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതുകൊണ്ടു മാത്രം ആനുകൂല്യങ്ങൾ എല്ലാവരിലുമെത്തണമെന്നില്ല.

എത്ര ശ്രമിച്ചിട്ടും ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത വലിയൊരു വിഭാഗം ജനത ഇവിടെയുണ്ട്. ഇത്തരം ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഗോത്രവർഗ ദിനത്തിൽ ബിർസ മുണ്ടയുടെ ജന്മസ്ഥലത്ത് നിന്നും പ്രധാനമന്ത്രി വികസിത് ഭാരത് സങ്കൽപ് യാത്ര ആരംഭിച്ചതെന്നും ആദിത്യനാഥ് വ്യക്തമാക്കി. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്ത അർഹരായ വ്യക്തികൾക്ക് ആനുകൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: yogi adithya nathFEATURED2Vikasith saghalp yathra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies