എറണാകുളം: കൊല്ലത്തെ നവകേരളാ സദസ് ചക്കുപരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ നടക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവകേരളാ സദസിന് ക്ഷേത്ര മൈതാനം വേദിയാകുന്നതിനെതിരെ ഭക്തർ നൽകിയ ഹർജിയാണ് ഇന്ന് പരിഹണിക്കുന്നത്. ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമെന്നും ഹർജിയിൽ പറയുന്നുണ്ട്.
ക്ഷേത്രഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭക്തരും നാട്ടുകാരും ചേർന്ന് ഹർജി സമർപ്പിച്ചത്. ക്ഷേത്ര ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നാണ് ഭക്തരുടെ ആവശ്യം.